പേരാമ്പ്ര: പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു. കണ്ണിപ്പൊയിലില്‍ ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലിക്ക് (36) ആണ് പാമ്പ് കടിയേറ്റത്. ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ ബാത്ത്‌റൂമില്‍ കണ്ടെത്തുകയായിരുന്നു.
കടിയേറ്റ അടയാളം കണ്ടതിനെ തുടര്‍ന്ന് അഞ്ജലി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.
Woman bitten by snake in Perambra



























.jpg)
