ചാലിക്കര: വെള്ളിയൂർ, കായൽമുക്ക് ശറഫുൽ ഇസ്‌ലാം മദ്റസകളുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് മുസ്തഫ നബി തങ്ങളുടെ 1500-ാം തിരുപ്പിറവി ദിനാഘോഷം ‘മീലാദ് ക്യാമ്പയിൻ 2025’ ചാലിക്കര മദ്റസയിൽ നടത്തി. രാവിലെ പതാക ഉയർത്തലോടെ പരിപാടിക്ക് തുടക്കം കുറിച്ചു. വെള്ളിയൂരിൽ നിന്ന് ചാലിക്കരയിലേക്കുള്ള നബി ദിന റാലിയോടുകൂടി ആഘോഷങ്ങൾ മുന്നേറി. തുടർന്ന് മൗലീദ് സദസും നടന്നു.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കൈതക്കൽ ജുമാ മസ്ജിദ് ഖത്തീബ് റാഷിദ് റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ. മധുകൃഷ്ണൻ, സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡൻ്റ് എസ്. രമേശൻ മാസ്റ്റർ, ശിവക്ഷേത്രം പ്രസിഡൻ്റ് പി.കെ. ഭാസ്കരൻ, വെള്ളിയൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് പി. ഇമ്പിച്ചി മമ്മു, കായൽമുക്ക് പ്രസിഡൻ്റ് സി.കെ. കുഞ്ഞിമൊയ്തി ഹാജി, ചാലിക്കര ജുമാ മസ്ജിദ് സെക്രട്ടറി സി. റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ.ടി. അസ്സൻ അധ്യക്ഷത വഹിച്ചു. ഇ.ടി. ഹമീദ് സ്വാഗതം പറഞ്ഞു. കൊല്ലിയിൽ അമ്മോട്ടി ഹാജി നന്ദി രേഖപ്പെടുത്തി. അഹമ്മദ് സിനാൻ ഫൈസി പാഴൂർ ഇശ്ഖ് മജ്ലിസിന് നേതൃത്വം നൽകി. കലാപരിപാടികളും അരങ്ങേറി
Milad Campaign 2025 conducted






































