കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്
Feb 24, 2026 03:20 PM | By LailaSalam

പേരാമ്പ്ര : കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി.

തരിശുനിലങ്ങള്‍ ഉള്‍പ്പെടെ 50 ഹെക്ടറോളം നെല്‍പാടങ്ങള്‍ പാടശേഖര സമിതികളും കര്‍ഷക കൂട്ടായ്മകളും രൂപീകരിച്ച് ഇവയുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കി നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ തീരുമാനമായി. ഈ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിലെ ഇരുന്നൂറ്റി അന്‍പതില്‍ പരം നെല്‍ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ തെങ്ങ്, കവുങ്ങ്, ഇടവിളകൃഷികള്‍ എന്നിവയുടെ പരിപോഷണത്തിനായി തുക നീക്കിവെക്കാന്‍ തീരുമാനമായി. സാമൂഹ്യക്ഷേമത്തിന്റെ ഭാഗമായി അംഗനവാടികളുടെ വികസനങ്ങള്‍ നടത്തും.

മാലിന്യ സംസ്‌ക്കരണത്തിന് എല്ലാ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സ്‌കോളര്‍ഷിപ്പും സഹായ ഉപകരണങ്ങള്‍ നല്‍കാനും സെമിനാറില്‍ അംഗീകാരമായി.

ആരോഗ്യ രംഗത്ത് അലോപ്പതി ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കുന്നതിന് തുക നീക്കിവെക്കാനും പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണ രംഗം വ്യാപിപ്പിക്കുന്നതിനും തീരുമാനമായി.

സാംസ്‌കാരിക കലാകായിക രംഗത്ത് യുവജന വനിത ക്ഷേമം മുന്‍നിര്‍ത്തി മികച്ച ചുവട്വെപ്പ് നടത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി.

കുട്ടികള്‍ക്ക് കായിക പരിശീലനം, വനിതകള്‍ക്ക് ഓട്ടോറിക്ഷകളും സ്വയം തൊഴില്‍ പരിശീലനം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ അംഗീകാരം നല്‍കി. കിഴക്കന്‍ പേരാമ്പ്ര എന്‍ഐഎസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഇരുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുകയും അത്തട്ടില്‍ ഊന്നിയ പുരോഗമന കാഴ്ചപ്പാടില്‍ നിര്‍ദ്ദേശങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെ നാടിന്റെ മുന്നോട്ടുള്ള കുതിപ്പിനുള്ള രേഖകളായി മാറി.

സെമിനാര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സത്യന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പ്രഭാകരന്‍, പി.കെ. ശ്രീധരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രാജന്‍.കെ.പുതിയേടത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. രാധാകൃഷ്ണന്‍, ഇ.പി. കാര്‍ത്ത്യായനി, കെ.പി. അസ്സന്‍ കുട്ടി, കെ.കെ. ബിന്ദു, സിഡിഎസ് ചെയര്‍ പേഴ്സണ്‍ കെ.എം. പുഷ്പ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി കെ. ശൈലേഷ് നന്ദിയും പറഞ്ഞു.



Content Highlight: Koothali Grama Panchayat to make a leap in the agricultural sector

Next TV

Related Stories
കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

May 31, 2026 11:35 PM

കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന...

Read More >>
 കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

May 31, 2026 10:59 PM

കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച...

Read More >>
കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

May 31, 2026 10:57 PM

കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച്...

Read More >>
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
Top Stories










News Roundup






GCC News






Entertainment News