പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച് വീട്ടില്‍ നിന്നും ബാലനാരായണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 8 മണിയോടെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയ മൃതദേഹം 9 മണിയോടെ പൊതു ദര്‍ശനത്തിനു വെച്ചു. നാടിന്റെ നാനാഭാഗത്തു നിന്നും ബാലനാരായണനെ അവസാനമായി ഒരു നോക്കു കാണാന്‍ ആയിരക്കണക്കിനു ആളുകള്‍ എത്തിയിരുന്നു. സഹോദര പുത്രൻ അരുൺ ചിതക്ക് തീ കൊളുത്തി
മന്ത്രിമാരായ എ.പി അനില്‍ കുമാര്‍, ടി സിദ്ദിഖ്, എംപിമാരായ എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍, മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ കെ. പ്രവീണ്‍ കുമാര്‍, കെ. ജയന്ത്, ഫാത്തിമ തഹിലിയ, വി.ടി. സൂരജ്, കെ.കെ. രമ, കെ.എം. അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എമാരായ ടി.പി രാമകൃഷ്ണന്‍, കെ. കുഞ്ഞമ്മദ്, ഇ.കെ. വിജയന്‍, എ.കെ. പത്മനാഭന്‍, എം.കെ. മുനീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.എം നിയാസ്, കെ.കെ ജോസഫ്, അഹമ്മദ് പുന്നക്കല്‍, വി.പി നാരായണന്‍, സി.എച്ച് ഇബ്രാഹിം കുട്ടി, വി.എ.കരീം, സത്യന്‍ കടിയങ്ങാട്, വി.എം ചന്ദ്രന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ അശോകന്‍, കെ.കെ. വിനോദന്‍, ഇ.വി രാമചന്ദ്രന്‍, കാവില്‍ പി മാധവന്‍, എം മോഹനൻ, കെ കെ രജീഷ്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ് (പേരാമ്പ്ര), ഉമ്മര്‍ തണ്ടാറ (കൂത്താളി), നളിനി നല്ലൂര്‍ (ചെറുവണ്ണൂര്‍), നസീമ വാഴയില്‍ (ചങ്ങരോത്ത്), മോളി തോമസ് (ചക്കിട്ടപാറ), കെ.എം.അബ്രഹാം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, മുന്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ബിജെപി മേഖല സെക്രട്ടറി എം. മോഹനന്‍, പി.എം. നിയാസ്, മനയത്ത് ചന്ദ്രന്‍, ഉമ്മര്‍ പാണ്ടികശാല ടി.ടി. ഇസ്മായില്‍, എന്‍. സുബ്രഹ്‌മണ്യന്‍, ഐ. മൂസ, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്‍, എസ്.പി കുഞ്ഞമ്മദ്, സി.പി.എ. അസീസ് തുടങ്ങിയ നേതാക്കള്‍ കടിയങ്ങാട്ടെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ മുരളിധരന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെ പി സി സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ക്കു വേണ്ടി റീത്ത് സമര്‍പ്പിച്ചു.


Content Highlight: The nation's tear-jerking tribute to K. Balanarayanan










































.jpg)
