കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

 കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം
May 31, 2026 10:59 PM | By SUBITHA ANIL

പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ബാലനാരായണന്‍ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു. നാട്ടില്‍ എന്ത് വിഷയങ്ങള്‍ ഉണ്ടായാലും അവസാന വാക്ക് ബാലനാരായണന്‍ ആയിരുന്നു. കരഞ്ഞു കൊണ്ടായിരുന്നു ബാലനാരായണനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ കടിയങ്ങാട്ടെ വീട്ടില്‍ എത്തിയത്.

ഇന്ന് പുലര്‍ച്ചെ മരണം അറിഞ്ഞതു മുതല്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലും പിന്നീട് കടിയങ്ങാട്ടെ കിഴക്കയില്‍ വീടും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കടിയങ്ങാട് മഹിമയില്‍ ഉള്ള വീട്ടില്‍ എത്താന്‍ ജനങ്ങള്‍ ആകെ പ്രയാസപ്പെടുന്ന കാഴ്ച്ചയായിരുന്നു. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലും മഹിമ റോഡിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

5 മണിയോടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴക്കും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും കരച്ചില്‍ അടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടു. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ നേരം വീട്ടില്‍ എത്തിയ മന്ത്രി ടി. സിദ്ദിഖിനെ കണ്ടതോടെ ഭാര്യ ഹേമലതയും മകള്‍ സിന്ധുവും പൊട്ടിക്കരഞ്ഞു. മന്ത്രി ടി. സിദ്ദിഖിനൊപ്പം ഫാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ. പ്രവീണ്‍ കുമാര്‍, ഫാത്തിമ തഹിലിയ, വി.ടി.സൂരജ് എന്നിവര്‍ ചേര്‍ന്നാണ് അവരെ ആശ്വസിപ്പിച്ചത്. സഹോദര പുത്രൻ അരുൺ ചിതക്ക് തീ കൊളുത്തി.



Content Highlight: K. Balanarayanan's death is a great loss to the country

Next TV

Related Stories
കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

May 31, 2026 11:35 PM

കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന...

Read More >>
കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

May 31, 2026 10:57 PM

കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച്...

Read More >>
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
Top Stories










News Roundup






GCC News






Entertainment News