സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും ഹെല്‍പ്പറായ സ്ത്രീയെയും കാറിലെത്തിയ സംഘം ആക്രമിച്ചു

 സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും ഹെല്‍പ്പറായ സ്ത്രീയെയും കാറിലെത്തിയ സംഘം ആക്രമിച്ചു
Sep 19, 2025 02:49 PM | By LailaSalam

തിക്കോടി: ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ക്കും ഹെല്‍പ്പറായ സ്ത്രീയ്ക്കും മര്‍ദ്ദനം. കാറിലെത്തിയ രണ്ടുപേരാണ് തിക്കോടിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

പുറക്കാട് സ്വദേശിയായ ഡ്രൈവര്‍ വിജയനും അദ്ദേഹത്തിന്റെ ഭാര്യയും ബസിലെ ക്ലീനറുമായ ഉഷയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.

ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവം. കുട്ടികളെ സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് കാറിലെത്തിയ രണ്ടംഗ സംഘം ഇവരെ അക്രമിച്ചതായി പറയുന്നു.

സംഭവത്തിന് കുറച്ചുസമയം മുമ്പ് സ്‌കൂള്‍ ബസിന് മുമ്പിലായി ഈ കാര്‍ കടന്നുപോയിരുന്നെന്നും, ഹോണടിച്ചെങ്കിലും സൈഡ് തരാന്‍ കാര്‍ ഡ്രൈവര്‍ തയ്യാറായില്ലെന്ന് ബസ് ഡ്രൈവര്‍ വിജയന്‍ പറഞ്ഞു.

തുടര്‍ന്ന് ബസ് കാറിനെ മറികടക്കുകയും ചെയ്തതായും പിന്നീട് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയ സമയത്ത് അപ്രതീക്ഷിതമായി കാര്‍ ബസിന് മുന്നില്‍ നിര്‍ത്തി കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പുറത്തിറങ്ങി തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും വിജയന്‍ പറഞ്ഞു. വിജയന്റെ മുഖത്തും മറ്റുമാണ്് അടിയേറ്റത്. അടിക്കിടെ ഇയാളുടെ കണ്ണട തെറിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ കണ്ണിന് പരിക്കുണ്ട്. വിജയനും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണിന് പരുക്കേറ്റ വിജയനോട് നേത്രരോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഡ്രൈവറെ അടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച തന്നെയും ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഉഷ പറഞ്ഞു. വിദ്യാര്‍ഥികളും യാത്രക്കാരുമെല്ലാം നോക്കിനില്‍ക്കെയായിരുന്നു ഇവരുടെ അതിക്രമമെന്നും ഉഷ പറഞ്ഞു.

പുറക്കാട് ഓട്ടോ ഡ്രൈവര്‍ കൂടിയായ വിജയനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പുറക്കാട്ടെ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുകയാണ്.





A group of people in a car stopped the school bus and attacked the driver and a female helper.

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

Feb 24, 2026 02:30 PM

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ്...

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

Feb 24, 2026 10:39 AM

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല...

Read More >>
വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Feb 24, 2026 10:09 AM

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട്...

Read More >>