പേരാമ്പ്ര : കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ പ്രശ്‌നമുണ്ടാക്കിയത് യുഡിഎഫും ഷാഫി പറമ്പിലുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പേരാമ്പ്രയില്‍ പ്രശ്‌നമുണ്ടായത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഭാഗമായിട്ടാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ എത്തി പ്രസിഡന്റ് വി.കെ. പ്രമോദിനെ കയ്യേറ്റം ചെയ്തതിനു ശേഷമാണെന്നും എല്‍ഡിഎഫ് പറഞ്ഞു.
സംഭവവുമായി എല്‍ഡിഎഫിനു പങ്കില്ല എന്നും എല്‍ഡിഎഫ് പ്രകടനവും യോഗവും കഴിഞ്ഞ് നേതാക്കള്‍ പ്രവര്‍ത്തകരെ പിരിച്ചു വിട്ടതാണെന്നും പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ യുഡിഎഫ് പ്രകടനം ബസ് സ്റ്റാന്‍ഡിനു സമീപം പൊലീസ് തടഞ്ഞതാണെന്നും അപ്പോഴാണ് യുഡിഎഫ് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായതെന്നും ഷാഫി പറമ്പില്‍ എംപി വന്നാല്‍ മാത്രമേ പിരിഞ്ഞു പോകൂ എന്ന് വാശി പിടിക്കുകയും ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എംപി എത്തി പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാതെ പ്രകടനം നടത്താന്‍ നേതൃത്വം നല്‍കിയതാണ് പ്രശ്നമുണ്ടാകാന്‍ കാരണമായതെന്നും സംഭവത്തില്‍ എല്‍ഡിഎഫിനെ പഴിക്കുന്നത് ശരിയല്ല എന്നും എംപിക്ക് പൊലീസിന്റെ അടിയില്‍ വലിയ പരുക്ക് പറ്റി എന്നു പറയുന്നത് ശരിയല്ലയെന്നും പേരാമ്പ്രയിലെ ആശുപത്രികളില്‍ ഒന്നും കാണിക്കാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതിലും ദുരൂഹതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ തെരുവുകളില്‍ എംപി കാണിക്കുന്ന രാഷ്ട്രീയ നാടകമാണ് ഇതിനു പിന്നിലെന്നും നാട് അകറ്റി നിര്‍ത്തിയ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയെ പുറത്തിറക്കാന്‍ വേണ്ടിയാണ് ഷാഫി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നതെന്നും എംപിയെ അടിച്ചു എന്ന് കാണിക്കുന്ന വീഡിയോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതും ദുരൂഹമാണെന്നും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.


വടകരയില്‍ കെ.പി. ഉണ്ണിക്കൃഷ്ണന്‍ അടക്കം നിരവധി എംപിമാര്‍ ഉണ്ടായിട്ടുണ്ട്. ആരും ഇതുവരെ തെരുവില്‍ ഇറങ്ങിയിട്ടില്ല എന്നും നാട്ടില്‍ കലാപം ഉണ്ടാക്കുന്ന എംപി ഉണ്ടാകുന്നത് ആദ്യമായാണെന്നും ഇത് തടയാന്‍ യുഡിഎഫ് നേതൃത്വം തയാറാകണമെന്നും അവര്‍ പറഞ്ഞു.
എല്‍ഡിഎഫ് നേതാക്കളായ കെ. കുഞ്ഞമ്മദ്, എസ്.കെ. സജീഷ്, എം. കുഞ്ഞമ്മദ്, പി.കെ.എം. ബാലകൃഷ്ണന്‍, കെ. ലോഹ്യ, യൂസഫ് കോറോത്ത്, പി. മോനിഷ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
LDF says that UDF and Shafi Parambil caused the trouble in Perambra




























.jpg)
