ബാലുശ്ശേരി: കോട്ടൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. മൂലാട് സ്വദേശിയായ പറക്കുന്നത്ത് വീട്ടില്‍ സബിന്‍ രാജ് (23) ആണ് പിടിയിലായത്.
650 മില്ലിഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിനാണ് കൂട്ടാലിട റോഡില്‍ വെച്ച് ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ് ധ്രുപദും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പാര്‍ട്ടിയില്‍ എഇഐ (ഗ്രേഡ്) പി.എന്‍ രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ദിലീപ്കുമാര്‍, സിഇഒ മാരായ കെ ലിനീഷ്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനയ, സിഇഒ ഡ്രൈവര്‍ എ.ജെ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.


Young man caught with hybrid cannabis at koottalida






































