മേപ്പയ്യൂര്‍: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സില്‍, രണ്ടുദിവസങ്ങളിലായി വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന മിനി ദിശ ഹയര്‍ എഡ്യുക്കേഷണല്‍ എക്സ്പോ 2025 ന് തുടക്കമായി. മേപ്പയൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്നപരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു.
നില്‍ക്കുന്നിടത്ത് നില്‍ക്കാന്‍ ഓടേണ്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നും ജീവിതത്തില്‍ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ വി.പി. ബിജു അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിക്കാലത്ത് സ്‌കൂള്‍ വിദ്യാരംഗവും കോലായ കലാസാഹിത്യ വേദിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പാഠശാല എന്ന പുസ്തകം ഷാഫി പറമ്പില്‍ എംപിക്ക് കൈമാറി. കോഴിക്കോട് റീജണല്‍ ഡയറക്ടര്‍ ആര്‍. രാജേഷ് കുമാര്‍ പുസ്തകോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിവിധ സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന 40 ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ പ്രദര്‍ശനം, കരിയര്‍ കൗണ്‍സിലിങ്, കെ ഡാറ്റ് അഭിരുചി പരിശോധന, ഫിലിം ഫെസ്റ്റിവല്‍ വിവിധ കോഴ്‌സുകളെ കുറിച്ചുള്ള സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം തുടങ്ങിയവ മിനി ദിശയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.


ജനറല്‍ കണ്‍വീനര്‍ എം. സക്കീര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, സിജി ആന്‍ഡ് എസി സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. സി.എം. അസിം, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത്, സിജി ആന്‍ഡ് എസി ജില്ലാ കോഡിനേറ്റര്‍ ഡോ. പി. കെ.ഷാജി വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റര്‍ അന്‍വര്‍ അടുക്കത്ത് പി.ടി.എ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, ചെയര്‍മാന്‍ വി. മുജീബ് പ്രധാനധ്യാപകന്‍ കെ.എം. മുഹമ്മദ്, പ്രധാനധ്യാപിക എം. പ്രീതി, വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ ടി.കെ. പ്രമോദ് കുമാര്‍, കണ്‍വീനര്‍ കെ.കെ. സുനില്‍കുമാര്‍, സെമിനാര്‍ കണ്‍വീനര്‍ എ. സുഭാഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംരംഭകത്വം, വിദേശ വിദ്യാഭ്യാസം എന്ന വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ ടി.കെ. കിഷോര്‍ കുമാര്‍, എം.ടി. ഫരീദ, അതുല്യ മുരളി എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഇ.കെ. ഗോപി, എ.പി. രമ്യ, കെ. സിജ, പി.കെ. പ്രിയേഷ് കുമാര്‍, ലിജി അമ്പാളി, കെ. സനിത തുടങ്ങിയവര്‍ സംസാരിച്ചു.
'We are in a time where we have to run to stay where we are'; Shafi Parambil





























.jpeg)
.jpeg)
.jpeg)
.jpeg)





