പേരാമ്പ്ര : പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ചാലിക്കരയില്‍ ബൈക്കും കോഴികളെ കൊണ്ടുപോവുന്ന മിനി ലോറിയും ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്. ഇന്ന് കാലത്ത് 8 മണിയോടെ ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.
മഴയില്‍ നനഞ്ഞ റോഡില്‍ തെന്നി വീണ ഇരുചക്ര വാഹനത്തെ എതിരെ വന്ന കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ച് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കെഎല്‍ 11 എഇ 8600 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
കാവുന്തറ ചെല്ലട്ടന്‍ കണ്ടി മുഹമ്മദ് റിന്‍ഷാദ് (22) നാണ് പരുക്കേറ്റത്. നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്ടറാണ് റിന്‍ഷാദ്. സാരമായി പരുക്കേറ്റ യുവാവിനെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Youth seriously injured after bike hits chicken cart in Chalikkara



























