മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതായി പരാതി. മേപ്പയ്യൂര്‍ മുതല്‍ ചെറുവണ്ണൂര്‍ വരെയുള്ള റോഡ് കുണ്ടും കുഴിയുമായി ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും യാത്ര ചെയ്യാന പറ്റാത്ത സ്ഥിതിയാണ്. കൂടാതെ ജല്‍ ജീവന്‍ മിഷന്‍ പൈപ്പ് ഇടാന്‍ ജെസിബി ഉപയോഗിച്ച് റോഡ് മുറിച്ചതിനാലും ഇവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതും യാത്ര ദുരിതത്തിലാകാന്‍ കാരണമായി.
മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് കുന്നിയുള്ളതില്‍ മുക്ക് ഭാഗം മഴ പെയ്താന്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കൂടാതെ വാഹനങ്ങള്‍ കടന്നു പോകാനും ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
തിരുവള്ളൂര്‍, ആവള, തോടന്നൂര്‍, പള്ളിയത്ത് പ്രദേശങ്ങളില്‍ നിന്ന് കോഴിക്കോട് എത്തിപ്പെടാന്‍ കഴിയുന്ന എളുപ്പവഴിയാണ് ഈ റോഡ്. മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡ് നവീന രീതിയില്‍ നവീകരിച്ച് ഗതാഗത യോഗ്യമാക്കുവാന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ടിയു മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കോമത്ത് ആവശ്യപ്പെട്ടു.


Meppayyur-Cheruvannur road causes chaos for commuters
































