പാലേരി : പാലേരിയില്‍ ജീപ്പ് പച്ചക്കറി കടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ക്ക് പരുക്ക്. ഇന്ന് വൈകിട്ട് 7.40 ഓടെയാണ് അപകടം. കടക്ക് എതിര്‍ വശമുള്ള ഒറ്റക്കണ്ടം റോഡില്‍ നിന്നും വന്ന ജീപ്പ് കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയെ മുറിച്ച് കടന്ന് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കന്നാട്ടി സ്വദേശി പി.പി രാജന്റെ ഉടമസ്ഥതയിലുള്ളതാണ് പച്ചക്കറികട. ഈ സമയം കടക്ക് മുന്‍വശ റോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മധ്യവസ്‌ക്കനയും ഇടിച്ച് തെറിപ്പിച്ചാണ് ജീപ്പ് വന്നത്. സ്‌കൂടര്‍ യാതിക നായ കുന്നശ്ശേരി ചെട്ട്യാ കണ്ടി ഇബ്രായി കുട്ടിക്കാണ് പരുക്കോത്. സാരമായി പരുക്കോ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ പച്ചക്കറി കട തകര്‍ന്നെങ്കിലും കടയിലുണ്ടായിരുന്നവര്‍ പരുക്കൊന്നും ഏല്‍ക്കാതെ ഓടി രക്ഷപ്പെട്ടു. പാലേരിയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ജീപ്പ് ഓടിച്ചതെന്ന് പറയുന്നു.


Jeep crashes into shop in Paleri; one injured



























