ആവള : സൗഹാര്‍ദ സ്വയം സഹായ സംഘം ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്‌പെന്‍സറിയുടേയും കോഴിക്കോട് ജില്ലാ ആശുപത്രി ജനനി യൂണിറ്റിന്റേയും സഹകരണത്തോടെ ആവളയില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
ആവള ബ്രദേഴ്‌സ് കലാസമിതി പരിസരത്ത് നടന്ന ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വിജയന്‍ ആവള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എം രഘുനാഥ്, കെ.എം ബിജീഷ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ചാന്ദ്‌നി രാജ്, കോഴിക്കോട് ജനനി യൂണിറ്റിലെ ഡോ. ജസീല്‍, യോഗ ട്രയിനര്‍ കെ ശ്രീജിത്ത്, വിജയന്‍ മലയില്‍, വി.സി പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
നൂറോളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. എന്‍.പി സന്തോഷ്, സി രാജന്‍, വിജയന്‍ പീടികയുള്ളതില്‍, ടി. വിനീതന്‍, ഭാസ്‌കരന്‍ മാണിക്കോത്ത് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.


Free homeopathic medical camp held AT AVALA

































