യുഡിഎഫ്തിരഞ്ഞെടുപ്പ് റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

യുഡിഎഫ്തിരഞ്ഞെടുപ്പ് റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു
Nov 25, 2025 08:39 PM | By LailaSalam

പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്തി ഷിനോയി അടയ്ക്കാപ്പാറയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും പേരാമ്പ്ര ഡിവിഷന്‍ പരിധിയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ പരിചയപ്പെടുത്തിലും സംഘടിപ്പിച്ചു. ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ഷിനോയ് അടക്കാപ്പാറയും ഡിവിഷനിലെ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും അണിനിരന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയും നടത്തി. തുടര്‍ന്ന് പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ കണ്‍വന്‍ഷന്‍  പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടത്ത്ിയ പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു.


കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി പേരാമ്പ്രയില്‍ ഉണ്ടായ സ്ഫോടനം സിപിഎം തിരക്കഥയാണെന്ന് ഷാഫി പറമ്പില്‍ എംപി. അങ്ങനെ ഒരു സ്ഫോടനം നടന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം പൊലീസിലെ ഗുണ്ടകള്‍ തന്റെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തതില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎമ്മും പൊലീസും ചേര്‍ന്ന് ഉണ്ടാക്കിയ തിരക്കഥയാണ് അത്.

സംഭവം നടന്ന് അല്‍പസമയത്തിനുള്ളില്‍ യുവ നേതാവ് വാര്‍ത്താ സമ്മേളനം നടത്തി സ്ഫോടനത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ കാര്യം ജനം മന:സിലാക്കി. എംപിയെ ആക്രമിച്ചതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രവര്‍ത്തനം നടത്തി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയത്. ഇത് പൊലീസിന് കോടതി മനഃസിലാക്കി കൊടുക്കുകയും ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണം കടത്താന്‍ ദേവസ്വം പ്രസിഡന്റ് തന്നെ നേതൃത്വം നല്‍കിയത് വിരോധാഭാസമാണ്.

അയ്യപ്പന്റെ പൊന്ന് അടിച്ചു മാറ്റിയവര്‍ക്കു താക്കീത് നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകണം. അയ്യപ്പന്റെ പൊന്ന് അടിച്ചു മാറ്റാന്‍ തയാറായാല്‍ പിന്നെ അവര്‍ എന്തും ചെയ്യും. അതിന് ഇനിയും ഇവര്‍ക്ക് അവസരം നല്‍കാതിരിക്കാന്‍ ജനങ്ങള്‍ വിഷയം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ സത്യന്‍ കടിയങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എ ജോര്‍ജ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്, മേപ്പയൂര്‍ ഡിവിഷന്‍ സഥാനാര്‍ഥി മുനീര്‍ എരവത്ത്, പി.കെ രാഗേഷ്, ടെന്നിസന്‍ ചാത്തങ്കണ്ടം, ആര്‍.കെ മുനീര്‍, ഇ അശോകന്‍, വിജയന്‍ ചാത്തോത്ത്, ടി.കെ ഇബ്രാഹിം, കെ.എ ജോസുകുട്ടി, രാജന്‍ മരുതേരി, രാജേഷ് കീഴരിയ്യൂര്‍, രാജീവ് തോമസ്, കല്ലൂര്‍ മുഹമ്മദലി, സുരേഷ് വാളൂര്‍ം, ടി.പി ചന്ദ്രന്‍, പി.സി രാധാകൃഷ്ണന്‍, ബാബു തത്തക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.









UDF election rally and convention organized

Next TV

Related Stories
ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

Apr 24, 2026 10:17 AM

ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍...

Read More >>
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

Apr 23, 2026 10:20 AM

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ്...

Read More >>
Top Stories










News Roundup