കോഴിക്കോട്: ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ക്യാമ്പ് എഫ്എഒഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സന്തോഷ് പെരവച്ചേരി അനുസ്മരണവും നടന്നു.
നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കുവാന്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്വം അനിവാര്യമാണെന്നും കൃഷിക്ക് മാത്രമായി ഒരു ബഡ്ജറ്റ് ഉണ്ടാവാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഷിബു ചുള്ളിയാണ അധ്യക്ഷത വഹിച്ചു. എഫ്എഒഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, എഫ്എഒഐ ദേശീയ വൈസ് പ്രസിഡണ്ടുമാരായ കീഴലത്ത് കുഞ്ഞിരാമന്‍, കോഴിക്കോടി ബേബി തോമസ് ഏറണാകുളം, എഫ്എഒഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം കണ്ടി വിജയന്‍, സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡണ്ട് വി ഷൗക്കത്തലി പാലക്കാട്, എഫ്എഒഐ മഹിളാ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി വി.ടി ഇന്ദിര, സെക്രട്ടറി സി വനജ, മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറിമാരായ ഡോ: ത്രേസ്യാമ്മ വര്‍ഗ്ഗീസ് കണ്ണൂര്‍, ഇന്ദിര എ മാരാര്‍, കോഴിക്കോട് ദേശീയ സമതി അംഗങ്ങളായ കെ.എം വേലായുധന്‍, കെ.കെ ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: FAOI State Leadership Camp and Commemoration








































.jpg)
