പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥിയായ കേരളാ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിവിന്‍ ജോസ് എന്ന ഷിനോയി അടക്കാപ്പാറയുടെ പര്യടനത്തിന് നാടെങ്ങും ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഇന്ന് രാവിലെ 9 മണിക്ക് ചെറിയ കുമ്പളത്ത് വെച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ പര്യടനത്തിന് തുടക്കമായി.
എല്‍ഡിഎഫിന്റെ കുത്തകയായ പേരാമ്പ്ര ഡിവിഷന്‍ തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിനോയി അടക്കാപ്പാറ. വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞും മുന്നേറുന്ന പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്
വാസു വേങ്ങേരി, സത്യന്‍ കടിയങ്ങാട്, എം.കെ.ഡി ദിനേഷ്, ആവള ഹമീദ്, ടി.പി ചന്ദ്രന്‍, രാജീവ് തോമസ്, മുഹമ്മദലി കല്ലൂര്‍, ആനേരി നസീര്‍, എം.കെ.ഡി അശോകന്‍, ബാബു തത്തക്കാടന്‍, വി.പി ഇബ്രാഹിം, വി.എം മൊയ്തു, മൊയ്തീന്‍ കോയ, വി.പി റിയാസ് സലാം, ശിഹാബ് കന്നാട്ടി, ഇ.വി രാമചന്ദ്രന്‍, ഉബൈദ് വാഴയില്‍, താഹിറ സല്‍മാന്‍, സലീമ അലി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനത്തില്‍ പങ്കാളികളായി.
നാളെ രാവിലെ 9 മണിക്ക് ചാത്തന്‍കോട്ട് രണ്ടേആറില്‍ നിന്ന് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുന്ന പര്യടനം പാറാട്ടുപാറ, മൊേയാത്ത് ചാല്‍, പള്ളിത്താഴെ, പനക്കാട് റോഡ്, ആശാരിമുക്ക്, കുഞ്ഞോത്ത് പാറ, ആശാരിക്കണ്ടി, പന്നിക്കോട്ടൂര്‍, ചെമ്പനോട, കുറത്തിപ്പാറ, പൂഴിത്തോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 4.30ന് മുതുകാട് സമാപിക്കും.


UDF candidate Shinoi Atakapara's tour begins at cheriya kumbhalam































.jpeg)






.jpg)
