മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കും, പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ വെറ്റിനററി സബ് സെന്ററുകള്‍ സ്ഥാപിക്കും,
മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കും, മേപ്പയ്യൂര്‍ ടൗണിലുള്ള പഞ്ചായത്ത് ബസ് സ്റ്റാന്റ് ആധുനിക രീതിയില്‍ പുതുക്കിപ്പണിയും, മേപ്പയ്യൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കും, വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും, പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കിയത്.
മേപ്പയ്യൂര്‍ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. യുഡിഎഫ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.
കമ്മന അബ്ദുറഹിമാന്‍, സി.പി നാരായണന്‍, പറമ്പാട്ട് സുധാകരന്‍, മുജീബ് കോമത്ത്, വിജയന്‍ മയൂഖം തുടങ്ങിയവര്‍ സംസാരിച്ചു.


UDF manifesto released in Meppayyur





































.jpg)
