വിദ്യാര്‍ത്ഥി സമര പോരാട്ടങ്ങളുടെ കരുത്തില്‍ എം.കെ ഫസലുറഹ്‌മാന്‍ ജനവിധി തേടുന്നു

വിദ്യാര്‍ത്ഥി സമര പോരാട്ടങ്ങളുടെ കരുത്തില്‍ എം.കെ ഫസലുറഹ്‌മാന്‍ ജനവിധി തേടുന്നു
Dec 9, 2025 11:27 AM | By SUBITHA ANIL

പേരാമ്പ്ര: 2025 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേലടി ബ്ലോക്ക് പഞ്ചായത്തിലേക്ക് കായലാട് ഡിവിഷനില്‍ നിന്നും വിദ്യാര്‍ത്ഥി നേതാവും, പ്രഭാഷകനും, മാധ്യമ പ്രവര്‍ത്തകനുമായ എം.കെ ഫസലുറഹ്‌മാന്‍ ജനവിധി തേടുന്നു. എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അംഗം, യുഡിഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

എം.എ സോഷ്യോളജി, എം.കോം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എംഎസ്എഫ് ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ യൂണിറ്റ് സെക്രട്ടറി, ചാവട്ട് ശാഖാ പ്രസിഡന്റ്, മേപ്പയ്യൂര്‍ പഞ്ചായത്ത് ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ എസ്‌കെഎസ്എസ്എഫ് ചാവട്ട് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്, അരിക്കുളം ക്ലസ്റ്റര്‍ പ്രസിഡന്റ്, നടുവണ്ണൂര്‍ മേഖല ജനറല്‍ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും നേതൃപരമായ പദവികള്‍ വഹിച്ചിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ എം.കെ ഫസലുറഹ്‌മാന്‍ ട്രെന്റ് സംസ്ഥാന ട്രെയിനറായും, സിജിയുടെ ഭാഗമായും പ്രവര്‍ത്തിക്കുന്നു.

ബിരുദ പഠന കാലം മുതല്‍ മാധ്യമ പ്രവര്‍ത്തന മേഖലയിലും സജീവമായ എം.കെ നിരവധി പൊതുജനോപകാരപ്രദമായ ലേഖനങ്ങളും, വാര്‍ത്തകളും പൊതു സമൂഹത്തിന് മുന്നിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മംഗളം ദിന പത്രം മേപ്പയൂര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം ദിന പത്രം പേരാമ്പ്ര ഏരിയ റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ജനവിധി തേടിയ മുന്‍ പഞ്ചായത്ത്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഡോ: എം.കെ മുനീര്‍ എം.എല്‍.എ യുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മീഡിയ ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. 2024 ലെ ലോക സഭാ ഇലക്ഷനില്‍ യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് പ്രചരണ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2022 മുതല്‍ 2025 വരെ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ 7 കോളജുകളില്‍ എം.എസ്.എഫ് മുന്നണി നേതൃത്തം നല്‍കുന്ന യൂണിയനെ ഭരണത്തിലെത്തിക്കുന്നതിലും, 2025 ല്‍ പേരാമ്പ്ര സികെജിഎം ഗവ:കോളെജില്‍ 50 വര്‍ഷങ്ങള്‍ക്കിപ്പുറം യുഡിഎസ്എഫ് മുന്നണിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 5 സീറ്റുകള്‍ പിടിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഭരണ പങ്കാളിത്തം ഉറപ്പിക്കുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും ശക്തമായ സമര പോരാട്ടങ്ങള്‍ നടത്തുകയും, പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനവും സംഘാടനാ മികവും എം.കെ ഫസലുറഹ്‌മാന്റെ സവിശേഷതയാണ്.

1964 മുതല്‍ 91 വരെ മേപ്പയൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബയോളജി അധ്യാപകനായിരുന്ന എ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകള്‍ സുലൈഖ പി.എം ന്റെ യും,1984 മുതല്‍ 2020 വരെ നടുവണ്ണൂര്‍ കാവില്‍ എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപകനും, പ്രധാനാധ്യാപകനും, അധ്യാപക സംഘടന നേതാവും, നാല് പതിറ്റാണ്ടുകളിലേറെക്കാലമായി മേപ്പയൂരിലെയും, പേരാമ്പ്ര മേഖലയിലെയും മത സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിറ സാന്നിദ്ധ്യവും, പത്ര പ്രവര്‍ത്തകനുമായ എം.കെ അബ്ദുറഹിമാന്‍ മാസ്റ്ററുടെ മകനുമാണ് എം.കെ ഫസലുറഹ്‌മാന്‍. ഫസലുറഹ്‌മാന് ഒരു സഹോദരിയും, മറ്റു രണ്ട് വിദ്യാര്‍ത്ഥികളായ സഹോദരന്മാരുമുണ്ട്. ഇടതുപക്ഷത്തിന് മുന്‍തൂക്കമുളള കായലാട് ഡിവിഷനില്‍ തന്റെ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുള്ള മികവ് മുന്‍നിര്‍ത്തി കായലാട് ഡിവിഷനിലെ വോട്ടര്‍മാര്‍ തനിക്കനുകൂലമായി വിധിയെഴുതുമെന്നും, ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഫസലുറഹ്‌മാന്‍.


MK Fazalur Rahman seeks re-election on the strength of student protests

Next TV

Related Stories
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:11 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

Apr 13, 2026 04:16 PM

അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

ബൈക്കിലെത്തിയ സംഘം വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു വെന്ന് വീട്ടുകാര്‍...

Read More >>
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
Top Stories










News Roundup