എല്‍ഡിഎഫ് കണ്‍വീനറുടെ നാട്ടിലെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് കനത്ത പരാജയം

എല്‍ഡിഎഫ് കണ്‍വീനറുടെ നാട്ടിലെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് കനത്ത പരാജയം
Dec 13, 2025 03:49 PM | By SUBITHA ANIL

പേരാമ്പ്ര : എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ നാടായ പേരാമ്പ്രയില്‍ കനത്ത പരാജയം ഏറ്റുവാങ്ങി എല്‍ഡിഎഫും സിപിഐഎമ്മും. കഴിഞ്ഞ തവണ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഒരു പഞ്ചായത്ത് ഒഴികെ ആറു പഞ്ചായത്തുകളിലും ഭരണ നേതൃത്വത്തിലുണ്ടായിരുന്നത് എല്‍ഡിഎഫായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വര്‍ഷങ്ങളായി ഭരിച്ചിരുന്നത് എല്‍ഡിഎഫാണ്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രമായി അറിയപ്പെട്ടിരുന്ന പേരാമ്പ്ര ഇത്തവണ യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ള പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, നൊച്ചാട്, കായണ്ണ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം കയ്യാളിയപ്പോള്‍ ചെറുവണ്ണൂര്‍ മാത്രമാണ് യുഡിഎഫിന്റെ കൈവശമുണ്ടായിരുന്നത്. ചെറുവണ്ണൂരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വിജയിച്ചിരുന്നത്. അവിടുത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.ടി രാധയുടെ നിര്യാണത്തെ തുടര്‍ന്ന് ഇരുമുന്നണികള്‍ക്കും ഏഴ് സിറ്റുകള്‍ വീതമായി സമാസമമാവുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പില്‍ യുഡിഎഫിലെ എന്‍.ടി. ഷിജിത്ത് പ്രസിഡന്റാവുകയുമായിരുന്നു.

ഇ.ടി. രാധയുടെ നിര്യാണത്തെ തുടര്‍ന്ന് 15 ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എം. മുംതാസ് വിജയിച്ചതോടെ ഇവിടെ യുഡിഎഫ് ഭരണം ഉറപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ചങ്ങരോത്ത്, കൂത്താളി ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഈ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങി.

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു വാര്‍ഡ് മാത്രം കൈവശമുണ്ടായിരുന്ന യുഡിഎഫ് തങ്ങളുടെ സീറ്റ് ആറാക്കി ഉയര്‍ത്തി നിലമെച്ചപ്പെടുത്തി. കായണ്ണയില്‍ മാത്രമാണ് കഴിഞ്ഞ തവണത്തെ നില നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്. ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ വന്ന ആദ്യ തവണ മാത്രം യുഡിഎഫ് ഭരിച്ചെങ്കിലും തുടര്‍ന്ന് കാലാകാലങ്ങളായി ഇവിടെ എല്‍ഡിഎഫാണ് ഭരണ സാരഥ്യത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഇരുമുന്നണികളും ഏഴ് സീറ്റുകള്‍ വീതം നേടി തുല്യ നിലയിലായിരിക്കുകയാണ്.

LDF suffers heavy defeat in gram panchayats in LDF convener's hometown

Next TV

Related Stories
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:11 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

Apr 13, 2026 04:16 PM

അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

ബൈക്കിലെത്തിയ സംഘം വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു വെന്ന് വീട്ടുകാര്‍...

Read More >>
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
Top Stories