നടുവണ്ണൂരിലെ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം: അക്ബര്‍ അലി കൊയമ്പറത്തിന്റെ പങ്ക് നിര്‍ണായകമെന്ന് വിലയിരുത്തല്‍

നടുവണ്ണൂരിലെ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം: അക്ബര്‍ അലി കൊയമ്പറത്തിന്റെ പങ്ക് നിര്‍ണായകമെന്ന് വിലയിരുത്തല്‍
Dec 15, 2025 11:35 AM | By LailaSalam

നടുവണ്ണൂര്‍: യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍സിപിഎം വിട്ട് എത്തിയ നേതാവായ അക്ബര്‍ അലി കൊയമ്പറത്തിന്റെ സജീവ ഇടപെടലുകള്‍ നിര്‍ണായകമായതായി രാഷ്ട്രീയ വൃത്തങ്ങളില്‍ വിലയിരുത്തല്‍.

നടുവണ്ണൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങളിലും സജീവ സാന്നിധ്യം പുലര്‍ത്തിയ അക്ബര്‍ അലി കോട്ടൂര്‍ അരിക്കുളം പഞ്ചായത്തുകളിലെ ചില വാര്‍ഡുകളിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്തു. ഇതുവഴി വിവിധ മേഖലകളില്‍ യുഡിഎഫിന് ശക്തമായ അടിത്തറ ഒരുക്കാന്‍ സാധിച്ചതായാണ് വിലയിരുത്തല്‍. 


ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ റിമ കുന്നുമ്മലിന്റെ പ്രചാരണ പര്യടനത്തിന്റെ കണ്‍വീനര്‍ എന്ന നിലയില്‍, ജില്ലാ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, കണ്‍വീനര്‍ നിസാര്‍ ചെലേരി എന്നിവരോടൊപ്പം എല്ലാ ഡിവിഷനുകളിലും അദ്ദേഹം സാന്നിധ്യമുണ്ടായിരുന്നു. 

കുടുംബ സംഗമങ്ങളില്‍ ഒരു അധ്യാപകനെപ്പോലെ കാര്യങ്ങള്‍ വിശദീകരിച്ചും, പൊതുയോഗങ്ങളില്‍ എതിരാളികളുടേയും മനസ്സില്‍ ചോദ്യം ഉയര്‍ത്തുന്ന വിധത്തിലുള്ള ശക്തമായ പ്രസംഗങ്ങളുമാണ് അക്ബര്‍ അലി നടത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.


കോണ്‍ഗ്രസ്മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് മുന്നേറിയ ഏകോപിത പ്രചാരണ യാത്ര യുഡിഎഫ് ന് ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്‍കാന്‍ സഹായിച്ചുവെന്നും, അതാണ് വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു.


UDF's brilliant victory in Naduvannur: Akbar Ali assesses that Coimbatore's role is crucial

Next TV

Related Stories
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

Apr 23, 2026 10:20 AM

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ്...

Read More >>
 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

Apr 23, 2026 12:14 AM

മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍...

Read More >>
Top Stories










News Roundup






News from Regional Network