വാളൂര്‍ വിഷന്‍ സെന്റര്‍ ഉദ്ഘാടനം

വാളൂര്‍ വിഷന്‍ സെന്റര്‍ ഉദ്ഘാടനം
Dec 23, 2025 04:41 PM | By LailaSalam

പേരാമ്പ്ര : കായണ്ണയില്‍ എഡ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മിച്ച വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബുറഹ്‌മാന്‍ വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മാനവനെ അറിയാത്ത ആത്മീയത ഇസ്ലാമിന് അന്യമാണെന്നും സഹജരെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ് ആത്മീയത സമ്പൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡണ്ട് കെ. മുബീര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി മുഖ്യപ്രഭാഷണം നടത്തി. ദാറുന്നുജും യത്തീംഖാന പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും രണ്ട് വീടുകളുടെ ശിലാസ്ഥാപനവും അമീര്‍ നിര്‍വഹിച്ചു.

എം.എം മുഹ്യുദ്ധീന്‍, പ്രൊഫ സി ഉമര്‍, പി കുഞ്ഞബ്ദുള്ള, ചെക്യോട്ട് അബ്ദുറഹിമാന്‍, തെരുവത്ത് മുഹമ്മദ്, വി.പി ഷാജി, കെ. വിജയന്‍ നായര്‍ നമ്പിത്തൂര്‍, കെ.കെ ഇബ്രാഹിം, പി.സി കുഞ്ഞിമൂസ, ടി .കെ മാധവന്‍, പി.ടി ഇബ്രാഹിം, കെ.കെ കലന്ദന്‍, പി.കെ ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. വാളൂര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി കെ.പി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹല്‍ഖ നാസിം ഇബ്രാഹിം കുതിരോട്ട് നന്ദിയും പറഞ്ഞു.

രാവിലെ നടന്ന കനിവ് സബ് സെന്റര്‍ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും സീ റൈസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ മജീദ് ആര്‍.കെ ഉദ്ഘാടനം ചെയ്തു. വാളൂര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ.സി പക്രന്‍ അധ്യക്ഷത വഹിച്ചു.

സഈദ് എലങ്കമല്‍ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം പി.സി മുസ്തഫ, എന്‍.വി.എ റഹ്‌മാന്‍, വിജയന്‍പൊയില്‍, എം.പി ഗോപി , കുഞ്ഞബ്ദുള്ള പുലൂക്കില്‍ എന്നിവര്‍ സംസാരിച്ചു.



Inauguration of Valoor Vision Center

Next TV

Related Stories
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

Apr 23, 2026 10:20 AM

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ്...

Read More >>
 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

Apr 23, 2026 12:14 AM

മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍...

Read More >>
Top Stories










News Roundup