കോഴിക്കോട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണയജ്ഞം എസ്‌ഐആര്‍ സംസ്ഥാനത്ത് പൂര്‍ത്തിയായതിന്റെ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കി. എന്യൂമറഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയം തീരുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്.
കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകളില്‍ 93 ശതമാനവും എന്യൂമറേഷന്‍ ഫോമുകളും പൂരിപ്പിച്ച് വിഎല്‍ഒമാര്‍ മുഖേന തിരികെ നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന ഫോമുകള്‍ പരിശോധിച്ചപ്പോള്‍ മരിച്ചവര്‍, ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം ബൂത്തില്‍ പേരുള്ളവര്‍, ഫോം പൂരിപ്പിച്ച് നല്‍കാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഇങ്ങനെയുള്ളവരുടെ ലിസ്റ്റും വിഎല്‍ഒമാര്‍ മുഖേന ശേഖരിച്ചതുമായ കരട് വോട്ടര്‍ പട്ടികയാണ് പുറത്തിറക്കിയത്. ബൂത്ത് തിരിച്ചുളള പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ അര്‍ഹത ഉണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേര് വരാത്തവര്‍ക്ക് പേര് കൂട്ടിച്ചേര്‍ക്കാനുള്ള അവസരവും ഉണ്ട്. ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെയാണ് അവസരം. ജനുവരി 22 വരെ അക്ഷേപങ്ങളും പരാതികളും അറിയിക്കാന്‍ സമയമുണ്ടെന്നും അര്‍ഹരായവരെ ഒഴിവാക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും ഫോം സിക്‌സില്‍ അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. കൂടാതെ വോട്ടറുടെ മേല്‍വിലാസത്തില്‍ മാറ്റം വന്നത് തിരുത്താനുള്ള അവസരവും ഉണ്ട്.
അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 നാണ്. എസ്‌ഐആറിന് ശേഷം 5034 പോളിങ് ബൂത്തുകള്‍ പുതുതായി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.


2,54,42,352 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയില്‍ നിന്ന് 24, 08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നല്‍കിയത്. 1,23,83,341 പുരുഷന്‍മാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാന്‍സ്‌ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്. പട്ടികയില്‍ പരാതികളുണ്ടെങ്കിലും അന്നേ ദിവസം വരെ നല്‍കാം. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.
പട്ടികയിലെ കണക്കുകള്‍ ഇങ്ങനെ 6.49 ലക്ഷം പേര്‍ മരിച്ചവര്‍, 6.45 ലക്ഷം പേരെ കണ്ടെത്താന്‍ കഴിയാത്തവര്‍, 8.16 ലക്ഷം പേര്‍ താമസം മാറിയവര്‍, 1.36 ലക്ഷം പേര്‍ ഒന്നില്‍ കൂടുതല്‍ തവണ പേര് ഉള്ളവര്‍, 1.60 ലക്ഷം- മറ്റുള്ളവര്‍ എന്നിങ്ങനെയാണ്.
കരട് പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: voters.eci.gov.in
Content Highlight: SIR releases draft voter list






























.jpg)
