നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു
Dec 27, 2025 11:14 AM | By LailaSalam

നടുവണ്ണൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു. സിപിഎമ്മിലെ ബിന്ദു മാടച്ചേരിയെ ഏഴിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് പരാജയപെടുത്തിയാണ് ഷൈജ മുരളിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ തവണ ആകെ ഉണ്ടായിരുന്ന പതിനാറു സീറ്റുകളില്‍ പത്ത് സീറ്റുകള്‍ നേടി അധികാരത്തിലുണ്ടായിരുന്ന ഇടതുജനാധിപത്യമുന്നണിയെ പരാജയപ്പെടുത്തിയാണ് ഷൈജയുടെ നേതൃത്വത്തില്‍ ഐക്യജനാതിപത്യമുന്നണി അധികാരത്തില്‍ എത്തിയത്.

20 വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്താണ് നടുവണ്ണൂരില്‍ മഹിള കോണ്‍ഗ്രസ് നേതാവ് ഷൈജ മുരളി പ്രസിഡണ്ടായത്.വിദ്യാര്‍ത്ഥി യുവജന പ്രക്ഷോപങ്ങളിലൂടെ കടന്ന വന്ന ഷൈജ മുരളി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ് യു പ്രതിനിധിയായി, ക്ലാസ് ലീഡറായി തുടങ്ങിയ നേതൃപാടവമാണ് ഇവരെ ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.

ജനശ്രീ യൂണിറ്റ് ട്രഷറര്‍, വാര്‍ഡ് സെക്രട്ടറി, നടുവണ്ണൂര്‍ മണ്ഡലം ട്രഷറര്‍, മണ്ഡലം ചെയര്‍പേഴ്സണ്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ഷൈജ നിലവില്‍ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് ട്രഷററാണ്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ജവഹര്‍ ബാലമഞ്ച് ബ്ലോക്ക് ചീഫ് കോ.ഓഡിനേറ്റര്‍, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം, രാജീവ് ഗാന്ധി എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എന്നീ ങ്ങനെ വിവിധ മേഖലകളിലായി നടത്തിയ സേവന പരിചയ സമ്പന്നത കൈമുതലായുള്ള ഷൈജയെ കോണ്‍ഗ്രസും യുഡിഎഫും ഏകകണ്ഠമായി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്.



Content Highlight: Shyja Murali was elected as the president of Naduvannur Grama Panchayat.

Next TV

Related Stories
കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

May 31, 2026 11:35 PM

കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന...

Read More >>
 കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

May 31, 2026 10:59 PM

കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച...

Read More >>
കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

May 31, 2026 10:57 PM

കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച്...

Read More >>
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
Top Stories










News Roundup






GCC News






Entertainment News