മലയോര ഹൈവേ വികസനം തടസപ്പെടുത്താന്‍ നീക്കം: ചക്കിട്ടപാറയില്‍ എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

 മലയോര ഹൈവേ വികസനം തടസപ്പെടുത്താന്‍ നീക്കം: ചക്കിട്ടപാറയില്‍ എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
Jan 23, 2026 12:17 PM | By LailaSalam

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചെമ്പ്ര മുതല്‍ പെരുവണ്ണാമൂഴി വരെയുള്ള മലയോര ഹൈവേ വികസനം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

33 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അഞ്ച് കിലോമീറ്റര്‍ ചക്കിട്ടപാറ റീച്ചിന്റെ പ്രവൃത്തി 90 ശതമാനവും പൂര്‍ത്തിയായ ഘട്ടത്തിലാണ് വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.കെട്ടിട ഉടമകളല്ലാത്ത രണ്ട് കച്ചവടക്കാരെ സ്വാധീനിച്ച് ടൗണിലെ പ്രവൃത്തികള്‍ക്ക് സ്റ്റേ വാങ്ങിച്ച് ഹൈവേ നിര്‍മ്മാണം തടസപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലും ഭരണസമിതിയുടെ അറിവോടെയുമാണ് ഈ നീക്കമെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.

ഓവുച്ചാല്‍ നികത്തല്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ഹൈവേയുടെ ഭാഗമായി നിര്‍മ്മിച്ച ഓവുച്ചാല്‍ സാമൂഹ്യവിരുദ്ധ സംഘം മണ്ണിട്ട് നികത്തി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവര്‍ത്തികളിലൂടെ നിര്‍മ്മാണം പൂര്‍ണ്ണമായും സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം എന്‍. പി. ബാബു ഉദ്ഘാടനം ചെയ്തു. വികസന വിരോധികളായ ഒരു ചെറിയ വിഭാഗം രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ സ്വപ്ന പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

എന്‍. പി. പ്രകാശന്‍, ബേബി കാപ്പുകാട്ടില്‍, എ. ജി. രാജന്‍, പി. സി. സുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് നേതാക്കള്‍ അറിയിച്ചു.



Move to obstruct development of hilly highway: LDF holds protest march in Chakkittapara

Next TV

Related Stories
ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അനാമിത്രയെ ടി.പി. രാമകൃഷ്ണന്‍ അനുമോദിച്ചു

Apr 22, 2026 01:48 PM

ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അനാമിത്രയെ ടി.പി. രാമകൃഷ്ണന്‍ അനുമോദിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഉജ്ജ്വല വിജയം...

Read More >>
 ഉയര്‍ന്ന താപനില; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Apr 22, 2026 01:28 PM

ഉയര്‍ന്ന താപനില; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഏപ്രില്‍ 24 വരെ ഉയര്‍ന്ന താപനില ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

Apr 22, 2026 12:30 PM

കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാനിലയത്തില്‍...

Read More >>
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: ഭരണകൂടം നിസ്സംഗത വെടിയണം; ഐആര്‍എംയു

Apr 22, 2026 10:41 AM

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: ഭരണകൂടം നിസ്സംഗത വെടിയണം; ഐആര്‍എംയു

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ശാരീരിക അക്രമങ്ങളും വധഭീഷണികളും ജനാധിപത്യത്തിന്...

Read More >>
ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

Apr 22, 2026 10:28 AM

ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ശുചിത്വ...

Read More >>
കമിതാക്കള്‍ മരിച്ച നിലയില്‍

Apr 21, 2026 10:40 PM

കമിതാക്കള്‍ മരിച്ച നിലയില്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുതോങ്കര പഞ്ചായത്തിലെ മാമ്പിലാട് മലയിലെ...

Read More >>
Top Stories










News Roundup






GCC News