adimage

adimage

പാലയാട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി

പാലയാട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി adimage adimage
2026-01-27T20:57:00 | By SUBITHA ANIL

കടിയങ്ങാട്: മുതുവണ്ണാച്ച പാലയാട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ ഉപദേവന്മാര്‍ക്ക് ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ജനുവരി 31, ഫെബ്രുവരി 1, 2 തീയ്യതികളിലായാണ് തിറ മഹോത്സവം നടക്കുന്നത്. ക്ഷേത്രം തണ്ടാന്‍ കുന്നത്ത് അശോകന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

വണ്ണാന്‍ സ്ഥാനികന്‍ സി.കെ നാരായണന്‍, ക്ഷേത്ര കമ്മിറ്റി, നിര്‍മ്മാണ കമ്മിറ്റി, മാതൃസമിതി, ആഘോഷ കമ്മിറ്റി ഭാരവാഹികളായ സി. ഗോവിന്ദന്‍, പി.കെ കേളു, ഒ.കെ കരുണാകരന്‍, ഷൈജു തെക്കയില്‍, ബാലന്‍ തെക്കയില്‍, കുഞ്ഞിക്കണ്ണന്‍ തെക്കയില്‍, ശങ്കരന്‍ പൊയില്‍, രാഘവന്‍ നമ്പ്യാര്‍ തെക്കയില്‍, രാജീവന്‍ കണ്ണോത്ത്, പി.കെ സജീവന്‍, ബാലന്‍ നൊച്ചാട്, അജീഷ് തിരുവോത്ത്, ലേഖ നെല്യോട്ട് കണ്ടി, സുനി തെക്കയില്‍, ടി. ലീലാമ്മ, ജാനു തെക്കയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പ്രതിഷ്ഠാ ദിനമായ ഇന്ന് ക്ഷേത്രം തന്ത്രി എടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ചാത്തങ്കോട്ടില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തില്‍ ഗണപതി ഹോമവും നാഗ സങ്കല്പങ്ങള്‍ക്കുള്ള നൂറും പാലും അഭിഷേക സമര്‍പ്പണവും വിശേഷാല്‍ പൂജകളും നടത്തി. ജനുവരി 31 ശനിയാഴ്ച വിശേഷാല്‍ പൂജകളും, അരി ചാര്‍ത്തല്‍, കലശം, രാത്രി 7.30 മുതല്‍ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍ എന്നിവ നടക്കും.

ഫ്രെബുവരി 1 ഞായറാഴ്ച വിശേഷാല്‍ പൂജകളും കാലത്ത് 8 മണിക്ക് തൈപ്പൂയം, സുബ്രഹ്‌മണ്യസ്വാമിക്ക് പാലഭിഷേകം, അന്നദാനം, ഇള നീര്‍ കുലവരവ്, വൈകിട്ട് 6 മണിക്ക് താലപ്പൊലി തുടര്‍ന്ന് വിവിധ തിറകള്‍ എന്നിവയും നടക്കും. ഫ്രെബ്രുവരി 2 തിങ്കളാഴ്ച കാലത്ത് നടക്കുന്ന ഗുരുതിയോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാവും.



Content Highlight: Palayad Subrahmanya Hanuman Swamy Temple Thira Mahotsavam flag hoisted

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage