മുതുകാട്: പേരാമ്പ്ര എസ്റ്റേറ്റിലെക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഏഴു വര്‍ഷമായി മുടങ്ങിക്കിടന്ന പേരാമ്പ്ര എസ്റ്റേറ്റിലേക്കുള്ള സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസുകള്‍ സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പുനരാരംഭിച്ചു.
പുലര്‍ച്ചെ പേരാമ്പ്ര ഭാഗത്തു നിന്നും ആരംഭിച്ചിരുന്ന ബസ്സ് സര്‍വ്വീസുകള്‍ നിലച്ചതുകൊണ്ട് രാവിലെ 6 മണിക്ക് ടാപ്പിംഗിനെത്തേണ്ട തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടിയായിരുന്നു എത്തിയിരുന്നത്.
എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും അവിടെ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും എസ്റ്റേറ്റ് ജീവനക്കാര്‍ക്കും ബസ് സര്‍വ്വീസില്ലാതിരുന്നതു കൊണ്ട് സ്വകാര്യ വാഹനങ്ങളെയായിരുന്നു ഇക്കാലമത്രയും ആശ്രയിച്ചിരുന്നത്.
ഈ ബസ്സുകളൊക്കെ മുതുകാട് വന്ന് തിരിച്ചു പോകുകയായിരുന്നു പതിവ്. പേരാമ്പ്ര ആര്‍ടിഒ ഓഫീസില്‍ യൂണിയന്‍ നേതാക്കള്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് ബസ്സുകള്‍ എസ്റ്റേറ്റ് ചെക്കു പോസ്റ്റില്‍ ഇന്നെത്തിയത്.


വര്‍ഷങ്ങള്‍ക്കു ശേഷം ബസ്സുകളെത്തിയതിന്റെ സന്തോഷം എസ്റ്റേറ്റ് തൊഴിലാളികള്‍ പായസ വിതരണം നടത്തിക്കൊണ്ട് ആഘോഷിച്ചു. യാത്ര, ഫ്രന്‍സ് എന്നീ ബസ്സുകളാണിന്ന് വന്നത്. നാളെ മുതല്‍ കൂടുതല്‍ ബസ്സുകള്‍ വരുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.ജെ ജോഷി, എം.കെ രാജീവന്‍ കെ.ജി ബിനു എന്നിവര്‍ അറിയിച്ചു.
Content Highlight: Bus services to Perambra Estate resumed
























.jpeg)






.jpg)
