പേരാമ്പ്ര: ആവള തറമല്‍ അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ 6 ദിവസങ്ങളിലായി നടന്നുവന്ന അയ്യപ്പ പഞ്ചലോഹ വിഗ്രഹ പുന പ്രതിഷ്ഠ മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മറ്റു തന്ത്രിമുഖ്യന്മാരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഇതോടൊപ്പം ഗണപതി വിഗ്രഹപ്രതിഷ്ഠയും നടന്നു.
വിഗ്രഹഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അദ്ധ്യാത്മിക പ്രഭാഷണം, ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ശ്രീ രുദ്ര കൈകൊട്ടി കളിസംഘം അവതരിപ്പിച്ച കൈകൊട്ടികളി, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവയും നടന്നു.
ദിവസവും പ്രഭാതഭക്ഷണവും ഉച്ചക്ക് അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികള്‍, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Content Highlight: The re-consecration festival at Avala Tharamal Ayyappa Temple has concluded












































.jpg)
