അരിക്കുളം: കുരുടിമുക്കില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ കാരയാട് സ്വദേശി അറസ്റ്റില്‍. കാരയാട് മരുതിയാട്ട് മീത്തല്‍
വിഷ്ണുവിനെ((27)യാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം കുരുടിമുക്കില്‍വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


ഫെബ്രുവരി ഒന്നിന് വൈകുന്നേരം ആറുമണിക്കാണ് കുരുടിമുക്കില്‍ വെച്ച് ബസ് ഡ്രൈവറെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. മേപ്പയ്യൂര്‍-നടുവണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീലക്ഷ്മി ബസിലെ ഡ്രൈവറായ കൊല്ലം നെല്ല്യാടി സ്വദേശി ജിതിനാണ് മര്‍ദ്ദനമേറ്റത്.
ജിതിന്റെ പരാതിയിലാണ് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടയാളാണ് വിഷ്ണു. നേരത്തെ കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു.
നാടുകടത്തിയ സമയത്ത് വിദേശത്തേക്ക് കടന്ന ഇയാള്‍ കാപ്പാ നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇന്നലെ വൈകുന്നേരം മേപ്പയ്യൂര്‍ സി.ഐ. വി.സിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗിരീഷ് കുമാര്‍, എ.എസ്.ഐ അനൂപ്, എ.എസ്.ഐ ലത്തീഫ്, സി.പി.ഒ ലസിത്ത്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ വിഷ്ണുവിനെ പയ്യോളി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ വീണ്ടും കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.
Content Highlight: Bus driver assault incident; main accused arrested








































.jpg)
