പെരുവണ്ണാമൂഴി : പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ജീവഭയം കൂടാതെ ടാപ്പിംഗ് തൊഴിലു ചെയ്യാനായി കാട്ടാനകളെ എസ്റ്റേറ്റിനുള്ളില്‍ നിന്നും തുരത്തുവാന്‍ അടിയന്തിര നടപടികളാവശ്യപ്പെട്ട് സംയുക്ത യൂണിയന്‍ നേതാക്കള്‍ പെരുവണ്ണാമൂഴി റെഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ചര്‍ച്ച നടത്തി.
നിലവില്‍ 20 ലധികം കാട്ടാനകള്‍ 1200 ഓളം ഹെക്ടര്‍ വരുന്ന എസ്റ്റേറ്റ് ഭൂമിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവ, ടാപ്പിംഗ് തൊഴിലാളികള്‍ വെട്ടാന്‍ പോകുന്ന പുലര്‍ച്ചെ സമയങ്ങളില്‍ ഉപദ്രവകാരികളാവുന്നു. ഇവയെ മുഴുവന്‍ കക്കയം ഭാഗത്തെ ഉള്‍ക്കാടുകളിലേക്ക് തുരത്തുവാന്‍ വനം വകുപ്പും എസ്റ്റേറ്റ് മാനേജുമെന്റും തയ്യാറാവണമെന്നും അതിനു ശേഷം സുമാര്‍ 7 കിലോ മീറ്റര്‍ കക്കയം ഭാഗത്തുവരുന്ന എസ്റ്റേറ്റ് അതിര്‍ത്തികള്‍ തൂങ്ങിക്കിടക്കുന്ന സോളാര്‍ വൈദ്യുതി വേലികള്‍ തീര്‍ത്ത് സുരക്ഷിതമാക്കിയാല്‍ കാട്ടാനശല്യം നല്ലൊരു ശതമാനം ഒഴിവാക്കാനാവുമെന്നും നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കാട്ടാനകളെ തുരത്താന്‍ നിയോഗിക്കപ്പെടുന്ന നൈറ്റ് വാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ വനം വകുപ്പ് തയ്യാറാണെന്ന് റേഞ്ച് ഓഫീസര്‍ സുധീന്ദ്രകുമാര്‍ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എസ്റ്റേറ്റ് മാനേജരേയും യൂണിയന്‍ പ്രതിനിധികളുടേയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും ചര്‍ച്ചയില്‍ ധാരണയായി. സംയുക്ത തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് രവി ഉള്ള്യരി, കെ.ജി രാമനാരായണന്‍, സി.കെ ബാലന്‍, വിജു ചെറുവത്തൂര്‍, എം.കെ രാജീവന്‍, കെ.ജെ ജോഷി, കെ.ജി ബിനു, എന്‍.കെ സ്മിത, കെ റജി, വി.സി പ്രദീപന്‍, എം.എം റംല, കോമള സരസന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlight: Wild elephant nuisance must be addressed; Joint Workers' Union





















.jpeg)









.jpg)
