പേരാമ്പ്ര : വാളൂര്‍ മേഖല മുസ്ലിം ലീഗ് ഓഫീസ് ശിലാസ്ഥാപന കര്‍മ്മം നടന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വന്‍ഭൂരിപക്ഷത്തിന് അധികാരത്തിലേറ്റാന്‍ ജനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഇതിന്റെ തെളിവാണ്, പേരാമ്പ്ര നിയോജക മണ്ഡലം ഉള്‍പ്പടെ യുഡിഎഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.കെ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി അന്‍വര്‍ സാദത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ റസാഖ്, സി.പി.എ അസീസ്, സാജിദ് നടുവണ്ണൂര്‍, ആര്‍.കെ. മുനീര്‍, സി.എച്ച് ഇബ്രാഹിം കുട്ടി, ടി.കെ.എ ലത്തീഫ്, ടി.പി നാസര്‍, എസ്.കെ അസൈനാര്‍, വി.പി. അബ്ദുല്‍ സലാം, വഹീദ പാറേമ്മല്‍, ടി.പി നാസര്‍, എം.സി അസ്സയിനാര്‍, നസീമ പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സി.കെ അജീഷ്, സ്വപ്ന രനീഷ്, നസീറ, പി.സി റസ്ലസിറാജ് എന്നിവരെ ആദരിച്ചു. ഷഹീര്‍ മുഹമ്മദ് രയരോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബഷീര്‍ തൈക്കണ്ടി നന്ദിയും പറഞ്ഞു.
Content Highlight: People are waiting for UDF to come to power in Kerala; Swadikhali Shihabthangal








































.jpg)
