വെള്ളിയൂര്‍: കാരുണ്യ മുസ്ലിം റിലിഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ റംസാന്‍ പ്രോഗ്രാം - 2026 റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ 20 വര്‍ഷമായി വെള്ളിയൂര്‍ കേന്ദ്രീകരിച്ച് സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യയുടെ ഈ വര്‍ഷത്ത റംസാന്‍ പ്രോഗ്രാമിനാണ് തുടക്കമായത്.
പ്രദേശത്തെ അര്‍ഹമായ എല്ലാ മതവിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്കും കിറ്റ് വീട്ടിലെത്തിക്കുകയും, ചികിത്സ സഹായം, ഭവനനിര്‍മാണം, ഇഫ്താര്‍ സംഗമം, പാലിയേറ്റീവ് പ്രവര്‍ത്തനം, മെറിറ്റ് അവാര്‍ഡ്, വിദ്യാഭ്യാസ പ്രവര്‍ത്തനം, സ്ത്രീ ശാക്തീകരണം, ലഹരിക്കെതിരെ ക്യാമ്പയിന്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.
റിലീഫ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് സയിദ് സാലിം വാഫി ഹൈതമി ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡണ്ട് എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു ഫണ്ട് ഉദ്ഘാടനം നടത്തി. കാരുണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷറഫ്, മഹല്ല് ജനറല്‍ സെക്രട്ടറി കെ.ടി. അസ്സന്‍, വൈസ് പ്രസിഡണ്ട് കെ.സി. മജീദ്, മദ്രസ്സ സെക്രട്ടറി ഇ.ടി. ഹമീദ്, ഖാലിദ് എടവന, വി.പി. ഇസ്മായില്‍, കെ.ഇ.കെ ഫൈസല്‍, മര്‍ഹബ മുഹമ്മദ്, പി.എം. ഷരീഫ് നൈസ്, സിദ്ദീഖ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Karunya's Ramzan program relief activities begin in Velliyur






































