പേരാമ്പ്ര: കൂത്താളി എയുപി സ്‌കൂളിലെ 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകനായ ആദര്‍ശ് പുതുശ്ശേരിക്ക് കൂത്താളി എയുപി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ജനകീയ യാത്രയയപ്പ് നല്‍കി.
യാത്രയയപ്പും, സ്‌കൂളിന്റെ 102-ാം വാര്‍ഷിക സമ്മേളനവും ഷാഫി പറമ്പില്‍ എംപിയും നഴ്‌സറി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മലും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് തണ്ടോറ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. ശ്രീധരന്‍, ഇ.ടി. സത്യന്‍, അംഗങ്ങളായ ശ്യാമള ബാലകൃഷ്ണന്‍, എം.എന്‍. മണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.എം. ബാലകൃഷ്ണന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, ഇ. അഹമ്മദ് ഹാജി, കെ.എം. ഗോവിന്ദന്‍, ഇ വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയ സ്‌കൂള്‍ അധ്യാപകരായ അര്‍ജുന്‍ സാരംഗി, ആസിഫ് നൊച്ചാട്, കെ.എം സുധീര്‍ എന്നിവരെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വസന്തയെയും ചടങ്ങില്‍ ആദരിച്ചു. സൂസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സുധീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആര്‍.കെ. മുനീര്‍ നന്ദിയും പറഞ്ഞു.
Koothali AUP School organized a send-off and annual conference






































