ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
Feb 23, 2026 03:47 PM | By SUBITHA ANIL

പേരാമ്പ്ര: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ജൈവ വൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബുകള്‍, സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവയുമായി സഹകരിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിനു വേണ്ട സഹായം നല്കുന്നത് സാസ്ഥാന സര്‍ക്കാറിന്റ ജൈവ വൈവിധ്യ ബോര്‍ഡാണ്.

കാര്‍ഷിക മേഖലയിലെ ഔദ്യോഗിക നിര്‍വഹണത്തിന് 2025 വര്‍ഷത്തെ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാര ജേതാവായ ഡോ: അഹല്‍ജിത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഫെലോ ഡോ: മിഥുന്‍ വേണുഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് നയിച്ചു.

ആവാസ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സൂക്ഷ്മ ജീവികള്‍ മുതല്‍ നീല തിമിംഗലം വരെയുളള ജന്തുകള്‍ ആവാസ ശൃംഖലയില്‍ എപ്രകാരം ബന്ധിക്കപ്പെട്ടിരിക്കുന്നതെന്നും, ജൈവ വൈവിധ്യം എന്നാല്‍ കേവലം സസ്യങ്ങളും ജീവജാലങ്ങളുമല്ല എന്നും അവ പണം കൊടുക്കാതെ പ്രകൃതി നമുക്ക് തന്ന വരദാനമാണെന്നും അതിന് കാവലാളാകേണ്ടത് നാമോരോരുത്തരുടേയും കടമയാണെന്നും ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.

ബയോ ഡൈവേര്‍സിറ്റി ക്ലബ് കോര്‍ഡിനേറ്റര്‍ കെ മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി.വി ജിജി കെ.ജി. പ്രധാനധ്യാപിക ഇ.എം ലീന എന്നിവര്‍ സംസാരിച്ചു.

Biodiversity awareness seminar organized at perambra

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

Feb 24, 2026 02:30 PM

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ്...

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

Feb 24, 2026 10:39 AM

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല...

Read More >>
വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Feb 24, 2026 10:09 AM

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട്...

Read More >>
News Roundup