ആവള: ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 11,12,13,14 തിയ്യതികളിലാണ് പ്രധാന ആഘോഷം. 11 ന് രാത്രി 7 മണിക്ക് നാട്ടരങ്ങ് കലാപരിപാടികള്‍. 12 ന് പ്രഭാതപൂജ, വൈകുന്നേരം 5.30 ന് ദീപാരാധന, 6 മണിക്ക് നട്ടത്തിറ വാദ്യം, 6.30 ന് വലിയ മുത്തപ്പന്‍ വെള്ളാട്ട്, 7 മണിക്ക് നട്ടത്തിറ വെള്ളാട്ട്, 8 മണിക്ക് കൈകൊട്ടിക്കളി.
13 ന് കാലത്ത് 6 മണിക്ക് പള്ളിയുണര്‍ത്തല്‍, തുടിവാദ്യം, ഉച്ചക്ക് 12 മണിക്ക് മദ്ധ്യാഹ്നപൂജ, വൈകുന്നേരം 5 മണിക്ക് ഇളനീര്‍ കുലവരവ്, 6 മണിക്ക് മുടിവരവ്, താലപ്പൊലി, ഭഗവതി വെള്ളാട്ട്, അന്നദാനം, പൂക്കലശം, കനലാട്ടം, പൂവ്വാലോറക്കുന്നിലമ്മ, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭഗവതി, നാഗകാളി, കാളി, പുലയര്‍കണ്ടി മുത്തപ്പന്‍ എന്നീ തിറകളും വെള്ളാട്ടുകളും. 14 ന് മുടിയാട്ടം, ഗുരുതി, ഭൂമിക്കാരുടെ വെള്ളാട്ട് (പാടികുടിവെക്കല്‍ ചടങ്ങ്) എന്നിവയുണ്ടാകും.
Content Highlight: Poovvalorakunnu Bhagavathy Temple Thira Mahotsavam hoisted






























.jpg)
