പേരാമ്പ്ര: നിയമസഭ തെരഞ്ഞടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും കന്നി അങ്കത്തിനിറങ്ങിയ അഡ്വ ഫാത്തിമ തഹിലിയക്ക് പേരാമ്പ്രയില്‍ ആവേശ്വേജ്ജല സ്വീകരണം നല്‍കി. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് 4 മണിയോടെ പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും സ്ഥാനാര്‍ത്ഥിയുടെ ഛായാചിത്രം പതിച്ച പ്ലകാര്‍ഡുകളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ പേരാമ്പ്ര പട്ടണത്തില്‍ പര്യടനം നടത്തിയത്. റോഡ് ഷോയില്‍ സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയ പങ്കാളിത്തം ഉണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് ആശിര്‍വദിക്കാനായി പ്രവര്‍ത്തകരുടെ തിക്കും തിരക്കുമായിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പല പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അവസാന നിമിഷം ഒരു ടിസ്റ്റായി കടന്നുവന്ന യുവ നേതാവിനെ ഒരു നോക്ക് കാണാനും ആശീര്‍വദിക്കാനും റോഡിന്റെ ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ സമീപം റോഡ് ഷോ അവസാനിച്ചു. തുടര്‍ന്ന് ശേഷം --പ്രവര്‍ത്തകരെയും ജനങ്ങളയും അഭിസംബോധന ചെയ്തു. ഞാന്‍ പേരാമ്പ്രയിലെ പിഞ്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ മുഴുവന്‍ ജനവിഭാഗങ്ങളെയും പ്രതിനിധീകരിച്ചാണ് മത്സരത്തിനിങ്ങിയതെന്നും പേരാമ്പ്രയിലെ ജനങ്ങള്‍ വളരെ സ്‌നേഹമുള്ളവരും ജനാധിപത്യ മതേതര ബോധമുള്ളവരാണെന്നും ഈ നാട്ടിലെ ജനദ്രോഹ നടപടികളില്‍ കുടുങ്ങി കിടക്കുന്ന ഏറ്റവും വലിയ പ്രതീക്ഷയാണ് യുഡിഎഫ് എന്നും തഹിലിയ പറഞ്ഞു.


പാര്‍ലമെന്റിലേക്ക് ഒരു പ്രതിനിധിയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ചരിത്രമുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു ചരിത്രം കൂടി രചിക്കുമെന്നും പാപപ്പെട്ടവനില്ലെന്ന് പറയുന്നുണ്ടെങ്കിലും നമ്മുടെ നഗരങ്ങളില്‍ ചെന്ന് നോക്കിയാന്‍ പാപപെട്ടവരെ കാണാന്‍ കഴിയുമെന്നും അവര്‍ ഇതിനെ കുറിച്ച് മിണ്ടുകയോ രാഷ്ട്രീയം പറയുകയും ചെയ്യുന്നുണ്ടാവില്ല ഇത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താനും നിങ്ങളുടെ ശബ്ദമായി കേരള നിയമസഭയില്‍ ഞാന്‍ മാറാന്‍ നിങ്ങള്‍ എന്നെ വിജയിപ്പിക്കണമെന്ന് ഫാത്തിമ തഹിലിയ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, എസ്.പി കുഞ്ഞമ്മദ്, മുനീര്‍ എരവത്ത്, കെ.എ ജോസുകുട്ടി, സി.പി.എ അസീസ്, കെ. മധു കൃഷ്ണന്‍, രാജീവ് തോമസ്, ഇ.വി. രാമചന്ദ്രന്‍, കെ.എം. സുരേഷ് ബാബു, രാജന്‍ മരുതേരി , ആര്‍.കെ മുനീര്‍, ടി.പി. ചന്ദ്രന്‍, പി.കെ രാഗേഷ്, സി.എച്ച് ഇബ്രാഹിംകുട്ടി, പി.ടി. അഷറഫ് , കെ.കെ. വിനോദന്‍, കല്ലൂര്‍ മുഹമ്മദലി, കെ.പി. രാമചന്ദ്രന്‍, പുതുക്കുട അബ്ദു റഹ്‌മാന്‍, ഇ അശോകന്‍, മൂസ കോത്തമ്പ്ര, സാജിത് നടുവണ്ണൂര്‍, എസ്. സുനന്ദ്, മിനി വട്ടക്കണ്ടി, വഹീദ പാറമ്മേല്‍, ഷിഹാബ് കന്നാട്ടി, സായൂജ് അമ്പലക്കണ്ടി, സി.കെ ജറീഷ് , എം. സൈറാബാനു, നളിനി നെല്ലൂര്‍, മോളി തോമസ്, നസീമ വാഴയില്‍, ജസ്മിന മജീദ്, ഷര്‍മിന കോമത്ത്, സൗഫി താഴക്കണ്ടി, ഗിരിജ ശശി, ചിത്ര രാജന്‍ തുടങ്ങിയവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കി.
Content Highlight: Fathima Tahilia receives a rousing welcome in Perambra














































.jpg)
