ഊരള്ളൂര്‍: കഴിഞ്ഞ 2 മാസത്തോളമായി ഊരള്ളൂര്‍ ഊട്ടേരിക്കുന്നിലെ നിരവധി കുടുംബങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കാത്ത വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സായാഹ്ന പ്രതിഷേധം നടത്തി. ധര്‍ണ്ണ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.പി രഞ്ജിത്ത് സ്വാഗതം പറഞ്ഞ പരിപാടി മണ്ഡലം പ്രസിഡണ്ട് എം.കെ രൂപേഷ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വീനര്‍ പ്രദീപന്‍ കണ്ണമ്പത്ത്, എന്‍ ഹരിദാസ്, ജുബിന്‍ ബാലകൃഷ്ണന്‍, നാരായണന്‍ നാഗത്ത്, മോഹനന്‍ ചാലിക്കര, ഇ ഭാസ്‌കരന്‍, എം.കെ രാഗീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഊട്ടേരി കുന്നിലെ ജനങ്ങള്‍ ഓരോ 2 ദിവസം കൂടുമ്പോഴും 600 രൂപ വില കൊടുത്തു കുടിവെള്ളം ഉള്‍പ്പെടെയുള്ള ശുദ്ധജലം വാങ്ങേണ്ട ഗതികേടില്‍ ആണ് ജീവിക്കുന്നത് എന്നും, ജലജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിച്ചത് കാരണമാണ് കുടിവെള്ളം ലഭ്യമാകാത്തത് എന്നും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ജനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്തിന് കീഴില്‍ ഉള്ള കുടിവെള്ള പദ്ധതി ഇന്ന് ഇരുട്ടില്‍ ആണെന്നും എല്ലാവര്‍ക്കും കുടിവെള്ളം എന്ന മഹാസ്വപ്‌നവുമായി കേന്ദ്രത്തിലെ മോദി ഗവ : ആവിഷ്‌കരിച്ച ജലജീവന്‍ മിഷന്‍ പദ്ധതി പഞ്ചായത്തില്‍ കൃത്യമായി നടപ്പാക്കുന്നുമില്ല. ജലജീവന്‍ മിഷന് കീഴില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വെള്ളം ലഭിക്കേണ്ടതാണ്, എന്നാല്‍ അശാസ്ത്രീയവും, നിരുത്തരവാദപരവുമായ ഇതിന്റെ നടത്തിപ്പിന്റെ പരിണിതഫലം കുടിവെള്ളക്ഷാമം രൂക്ഷമായ പല ഭാഗങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല എന്നതാണ് വാസ്ഥവമെന്നും ജനങ്ങളുടെ ജീവനാഡിയായ കുടിവെള്ളം ഏതെങ്കിലും സാഹചര്യത്തില്‍ ലഭ്യമല്ലാതായാല്‍ അവര്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുക എന്നത് പഞ്ചായത്ത് അടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗവ : സംവിധാനങ്ങളുടെ ഉത്തരവാദിത്തം ആണ്.. ഇതില്‍ നിന്നും ഒളിച്ചോടുകയാണ് പഞ്ചായത്ത് ഭരണാധികാരികളും പേരാമ്പ്ര എംഎല്‍എ യും എല്ലാം. ഇവിടുത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നത്തിനുള്ള പോരാട്ടത്തില്‍ നാട്ടുകാര്‍ക്കൊപ്പം ഉത്തരവാദപ്പെട്ട പ്രസ്ഥാനമായ എന്‍ഡിഎ ഉണ്ടാവുമെന്ന് ഉറപ്പും നല്‍കി.
Content Highlight: Drinking water supply disrupted; NDA holds protest evening




























.jpeg)
.jpeg)







.jpg)
