പേരാമ്പ്ര: നാടിന്റെ നന്മകളേറ്റു വാങ്ങി ടി.പി രാമകൃഷ്ണന്റെ മണ്ഡല പര്യടനം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. പര്യടനത്തിന്റെ അഞ്ചാം നാള്‍ രാവിലെ പാറാട്ടുപാറയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രഭാത ഭക്ഷണം പരിപാടിയില്‍ വന്‍ ജനാവലി പങ്കെടുത്തു. തുടര്‍ന്ന് എടവനത്താഴ, കല്ലൂര്‍, ജാനകി വയല്‍, കന്നാട്ടി, കാരയില്‍, വാല്യക്കോട്, കാരയാട് എകെജി സെന്റര്‍, തണ്ടയില്‍ത്താഴ, അരിക്കുളം പഞ്ചായത്ത് മുക്ക്, ഊരള്ളൂര്‍ സ്വീകരണ കേന്ദ്രങ്ങള്‍ക്ക് ശേഷം നടുവത്തൂര്‍ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.
എല്ലായിടത്തും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമെത്തി. പറയുന്നത് നടപ്പാക്കുന്നതാണ് എല്‍ഡിഎഫ് ശൈലിയെന്നും വാഗ്ദാനം നല്‍കി വഞ്ചിക്കുന്ന യുഡിഎഫിനെ ജനം തിരിച്ചറിയണമെന്നും ടി.പി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ കെ കുഞ്ഞമ്മത്, എസ്.കെ സജീഷ്, എം കുഞ്ഞമ്മത്, ആര്‍ ശശി, കെ ലോഹ്യ, പി മോനിഷ, പി.കെ.എം ബാലകൃഷ്ണന്‍, അനിത കുന്നത്ത്, എ.കെ ബാലന്‍, കെ.കെ ഭാസ്‌കരന്‍, ടി.കെ ബാലഗോപാലന്‍, താനാരി കുഞ്ഞമ്മത്, ടി.ടി കുഞ്ഞമ്മത്, പ്രകാശന്‍ കിഴക്കയില്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
ഡോ. കെ.കെ ഹനീഫ, കെ.സി ജാഫര്‍, ധനേഷ് കാരയാട്, പി.സി സതീഷ്, ഇ ഷാജിത്ത്, കെ.പി ആലിക്കുട്ടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ഇവിടം സ്വര്‍ഗമാണ് നാടകം അരങ്ങേറി
Content Highlight: The first phase of T.P. Ramakrishnan's constituency tour has been completed




























.jpeg)
.jpeg)







.jpg)
