ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ അപലപിക്കാനും സമാധാനം നിലനിര്‍ത്താനും ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത സംഘടനകളുടെയും പോസീസ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
യാതൊരു പ്രകോപന പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് യോഗത്തില്‍ എല്ലാവരും ഉറപ്പ്‌നല്‍കി. നീതിയുക്തമായ അന്വോഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പോലീസിനോട് അഭ്യര്‍ത്ഥിച്ചു
.യോഗ ശേഷം സര്‍വ്വകക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ ടൗണില്‍ സമാധാന സന്ദേശ യാത്ര നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ നേതാക്കളായ വി.ബി രാജേഷ്, മൊയ്തു കിണറുള്ളതില്‍, ടി. മനോജ്, എം.കെ സുരേന്ദ്രന്‍, കെ.കെ രജീഷ്, ആര്‍. ശശി, പി.കെ.എം ബാലകൃഷ്ണന്‍, പി.കെ മൊയ്തീന്‍, സി.പി ഗോപാലന്‍, എം.എം മൗലവി, എം.കെ മുരജീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു


All-party peace meeting held in Cheruvannur





























.jpg)
