പതിനഞ്ച് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

പതിനഞ്ച് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു
Apr 18, 2026 12:59 PM | By SUBITHA ANIL

പേരാമ്പ്ര : കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരന്‍ മുങ്ങി മരിച്ചു. പാലേരി കൂനിയോട് പുഴയില്‍ ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശിയായ പാലോളിപ്പറമ്പ് സിദ്ധാര്‍ഥ് (15) ആണ് മരിച്ചത്. കൂനിയോട് ബന്ധു വീട്ടില്‍ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുട്ടി അലക്കാന്‍ പോയ അമ്മയോടൊപ്പം താന്തോന്നി കടവില്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടതാണെന്ന് കരുതുന്നു.

വിവരമറിഞ്ഞ് പേരാമ്പ്രയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തുമ്പോഴേക്കും ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മേല്‍ നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍സി പരീക്ഷി എഴുതി ഫലം കാത്തിക്കുകയാണ് സിദ്ധാര്‍ത്ഥ് .പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകനാണ് സിദ്ധാര്‍ഥ്. സഹോദരി ഷിബിന.

Fifteen-year-old drowns in river at paleri

Next TV

Related Stories
ലോക മിക്‌സ്‌ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കായി പോരാടാന്‍ ഇയാസ് മുഹമ്മദ് നേപ്പാളിലേക്ക്

Apr 18, 2026 03:59 PM

ലോക മിക്‌സ്‌ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കായി പോരാടാന്‍ ഇയാസ് മുഹമ്മദ് നേപ്പാളിലേക്ക്

നേപ്പാളിലെ പെഖാറയില്‍ വെച്ച് മെയ് 17 മുതല്‍ 19 വരെ നടക്കുന്ന വേള്‍ഡ് മിക്‌സ് ബോക്‌സിങ്ങ്...

Read More >>
ദര്‍സ് വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം

Apr 18, 2026 03:38 PM

ദര്‍സ് വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം

അക്രമികളെ മുഴുവന്‍ പിടികൂടണം. നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ട് വരണമെന്നും കമ്മിറ്റി...

Read More >>
പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

Apr 18, 2026 02:45 PM

പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് ഉച്ചക്ക്...

Read More >>
 ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വേളം ഗ്രാമപഞ്ചായത്ത്

Apr 18, 2026 01:48 PM

ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വേളം ഗ്രാമപഞ്ചായത്ത്

വൃത്തിയുള്ള പരിസരം, രോഗമില്ലാത്ത ജീവിതം എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍...

Read More >>
ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

Apr 18, 2026 11:24 AM

ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

ചുമരെഴുതാന്‍ പോയ ദര്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേര്‍ന്ന്...

Read More >>
ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ 'ഇരുനിറം' എന്ന ചിത്രത്തിലെ ആദ്യ ഗാനം  പുറത്തിറങ്ങി

Apr 18, 2026 11:11 AM

ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ 'ഇരുനിറം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

വര്‍ണ്ണങ്ങളുടെ ലോകത്തെ വേറിട്ട കാഴ്ചകളുമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അന്തിമഘട്ടം വരെ പോരാടിയ...

Read More >>
Top Stories

News Roundup