പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു
Apr 18, 2026 02:45 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. മേപ്പയ്യൂരില്‍ നിന്നും പേരാമ്പ്രയിലേക്ക് വന്ന് പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട പന്തിരിക്കര സ്വദേശിയായ അരുണിന്റെ കെഎല്‍ 56 ആര്‍ 3002 നമ്പര്‍ ബുള്ളറ്റിനാണ് തീ പിടിച്ചത്.

ഉടന്‍തന്നെ സമീപത്തെ കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഗ്നിശമന ഉപകരണം കൊണ്ടുവന്ന് നാട്ടുകാര്‍തന്നെ തീ അണച്ചു. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ അഗ്നിശമനസേനയുടെ ക്ലാസ് കഴിഞ്ഞ് അതുവഴി പോവുകയായിരുന്ന അഗ്‌നി രക്ഷാ സേനാംഗങ്ങളും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു അഗ്‌നി രക്ഷാ സേന വാഹനവും സ്ഥലത്ത് എത്തിയിരുന്നു. അമിതമായ വേനല്‍ ചൂടാണ് തീ പിടിത്തതിന് കാരണമെന്ന് കരുതുന്നു. വാഹനത്തില്‍ യാത്രികന്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.


A parked bullet caught fire in Perambra

Next TV

Related Stories
കുരുന്നുകളെ കരിക്കണോ

Apr 20, 2026 01:36 PM

കുരുന്നുകളെ കരിക്കണോ

പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിയും ഒരുവിദ്യാര്‍ത്ഥിയും ചൂടുകാരണം തളര്‍ന്ന്...

Read More >>
കുട്ടോത്ത് മഹാവിഷ്ണു ഷേത്ര തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ കര്‍മ്മം നടത്തി

Apr 20, 2026 12:34 PM

കുട്ടോത്ത് മഹാവിഷ്ണു ഷേത്ര തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ കര്‍മ്മം നടത്തി

ഏപ്രില്‍ 22,23 തിയ്യതികളില്‍ പുന :പ്രതിഷ്ഠാദിന മഹോത്സവം...

Read More >>
ജാഗ്രത സമിതി രൂപീകരിച്ചു

Apr 20, 2026 12:07 PM

ജാഗ്രത സമിതി രൂപീകരിച്ചു

നാട്ടില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നേരിടാന്‍ യോഗം ഒറ്റകെട്ടായി...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിക്ക് തുടക്കമായി

Apr 20, 2026 11:21 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...

Read More >>
ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധ്യാപിക കെ. മിനിക്ക്

Apr 20, 2026 11:01 AM

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധ്യാപിക കെ. മിനിക്ക്

രാഷ്ട്ര നിര്‍മ്മാണത്തിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചവര്‍ക്കായി ഭാരത് സേവക് സമാജ് നല്‍കുന്ന ദേശീയ...

Read More >>
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

Apr 19, 2026 07:24 PM

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

കൈതക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക്...

Read More >>
Entertainment News