ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ''ഉറവിടം തേടി'' എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
പരിപാടിയുടെ ഭാഗമായി രണ്ടാം വാര്‍ഡിലെ കൈതേരി മുക്ക് പ്രദേശവും പുഴയോരവും ശുചീകരിച്ചു. പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ രോഗങ്ങള്‍ തടയുകയും ആരോഗ്യകരമായ സമൂഹം നിര്‍മ്മിക്കുകയുമെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.


സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ഡ് അംഗം ഉബൈദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുട്ടമ്പത്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Pre-monsoon cleaning program begins





























.jpg)
