പേരാമ്പ്ര: രാഷ്ട്ര നിര്‍മ്മാണത്തിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചവര്‍ക്കായി ഭാരത് സേവക് സമാജ് നല്‍കുന്ന ദേശീയ പുരസ്‌കാരം (ഭാരത് സേവക് ഹോണര്‍) കോഴിക്കോട് പേരാമ്പ്ര സ്വദേശിയും ഒലീവ് പബ്ളിക് സ്‌കൂള്‍ അധ്യാപികയുമായ കെ. മിനി അര്‍ഹയായി. അധ്യാപനം, സ്‌കൗട്ടിംഗ്, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ലഹരി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി മേഖലയിലെ പ്രവര്‍ത്തനമികവാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
പേരാമ്പ്ര ഒലീവ് പബ്ളിക് സ്‌കൂള്‍ അധ്യാപികയും ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമീഷണറുമായ ഇവര്‍ ദേശീയ ഹരിത സേന, ബയോഡൈവേര്‍സിറ്റി ക്ലബ്, മനോരമ നല്ലപാഠം, ഗ്രീനിംഗ് കേരള എന്നിവയുടെ സ്‌കൂള്‍ കോര്‍ഡിനേറ്ററായും, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിമുക്തി ക്ലബ്, ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ക്ലബ് എന്നിവയുടെ നോഡല്‍ ഓഫീസറായും പ്രവര്‍ത്തിക്കുന്നതോടൊപ്പം നിരവധി പരിസ്ഥിതി സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിയായും പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സ്‌കൗട്ടിംഗില്‍ ദേശീയ പുരസ്‌കാരം, സ്‌കൂള്‍ രത്ന നാഷണല്‍ ടീച്ചര്‍ അവാര്‍ഡ്, സംസ്ഥാന കൃഷി വകുപ്പ് ദേശീയ ഹരിത സേന, ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ എന്നിവയുടെ ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡും ഇതിനകം ലഭിച്ചിട്ടുണ്ട്. വിദ്യഭ്യാസ കാലത്ത് എന്‍സിസി ബെസ്റ്റ് കാഡറ്റായിരുന്ന മിനിക്ക് ഇന്ത്യയിലാകമാനം നഷണല്‍ ഇന്റര്‍ഗ്രേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ നിരവധി ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട.്
തിരുവനന്തപുരം കവടിയാറിലെ ബിഎസ്എസ് ആസ്ഥാനമായ സത്ഭാവന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിഎസ്എസ് ദേശീയ അധ്യക്ഷന്‍ ബി.എസ്. ബാല ചന്ദ്രന്‍ പുരസ്‌കാരം കൈമാറി. ഡയറക്ടര്‍ ജയ ശ്രീകുമാര്‍ ജോയിന്‍ ഡയറക്ടര്‍ സിന്ധു മധു, ജസീന്ത മോറിസ്, ആസാദ് ആശിര്‍വാദ് കെ ഗോപകുമാര്‍, ടി.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.
Bharat Sevak Samaj National Award goes to Olive Public School teacher K. Mini




























.jpg)
