ജാഗ്രത സമിതി രൂപീകരിച്ചു

ജാഗ്രത സമിതി രൂപീകരിച്ചു
Apr 20, 2026 12:07 PM | By LailaSalam

ചങ്ങരോത്ത് :ജാഗ്രത സമിതി രൂപീകരിച്ചു. ലഹരിക്കെതിരെ ജാഗ്രത പാലിക്കാം കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ വളവില്‍ ബ്രദേഴ്‌സ് കുളക്കണ്ടം & ജനകീയ ലൈബ്രറിയുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.

അഞ്ചാം വാര്‍ഡ് അംഗം ശാലിനി സമിതി ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് അംഗം കണ്‍വീനര്‍ ആയി പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

മദ്യനിരോധനസമിതി സംസ്ഥാന സമിതി അംഗം പപ്പന്‍ കന്നാട്ടി മുഖ്യപ്രഭാഷണം നടത്തി. നാട്ടില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നേരിടാന്‍ യോഗം ഒറ്റകെട്ടായി തീരുമാനിച്ചു.

സിവില്‍ എക്‌സൈസ് ഓഫിസര്‍ ദീപുലാല്‍ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ഗോകുല്‍ ദാസ്, സൗരവ്, രാഹുല്‍ ,സാബു തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി കുടുംബംശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

A vigilance committee was formed.

Next TV

Related Stories
 സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

Apr 20, 2026 03:35 PM

സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച്...

Read More >>
കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

Apr 20, 2026 03:31 PM

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23...

Read More >>
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

Apr 20, 2026 02:55 PM

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര...

Read More >>
കുരുന്നുകളെ കരിക്കണോ

Apr 20, 2026 01:36 PM

കുരുന്നുകളെ കരിക്കണോ

പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിയും ഒരുവിദ്യാര്‍ത്ഥിയും ചൂടുകാരണം തളര്‍ന്ന്...

Read More >>
കുട്ടോത്ത് മഹാവിഷ്ണു ഷേത്ര തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ കര്‍മ്മം നടത്തി

Apr 20, 2026 12:34 PM

കുട്ടോത്ത് മഹാവിഷ്ണു ഷേത്ര തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ കര്‍മ്മം നടത്തി

ഏപ്രില്‍ 22,23 തിയ്യതികളില്‍ പുന :പ്രതിഷ്ഠാദിന മഹോത്സവം...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിക്ക് തുടക്കമായി

Apr 20, 2026 11:21 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...

Read More >>
Top Stories

News Roundup