ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് ചേറോത്ത് ആണ് അറസ്റ്റിലായത്.
മറ്റൊരു പ്രതി പഴയ മഠത്തില്‍ സുരേഷ് ഒളിവിലാണ്. ചുമരെഴുതാന്‍ പോയ ദര്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
വീട്ടുകാരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാന്‍ പോയതെന്നും എന്നാല്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് ഉപയോഗിച്ച് മര്‍ദ്ദിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.


CRPF jawan arrested for attacking Dars students





























.jpg)
