നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമിട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ആദ്യഘട്ടമായി നടുവണ്ണൂര്‍ ടൗണ്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. നടുവണ്ണൂര്‍ ടൗണിനെ 6 സോണുകള്‍ ആക്കി തരംതിരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി, സിഡിഎസ് കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ക്ലബ്ബ്, കലാസമിതി, യുവജന രാഷ്ട്രീയ സംഘടനകള്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പെന്‍ഷനേഴ്‌സ് സംഘനകള്‍, വിമുക്തഭടന്‍മാര്‍, ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ അധ്യാപകര്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തു.
ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈജ മുരളി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുര്യജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ചലച്ചിത്ര പിന്നണി ഗാനരചയിതാവ് രമേശ് കാവില്‍ ശുചിത്വ സന്ദേശം നല്‍കി. സാജിറ അനസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
My Naduvannoor is a good Naduvannoor; People's cleanliness campaign launched






























.jpg)
