പാലേരി : മുതിര്‍ന്ന സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും, മുൻ പേരാമ്പ്ര എം എൽ എ യും , ദേശാഭിമാനി മുഖ്യ പത്രാധിപനും ആയിരുന്ന പരേതനായ വി.വി. ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ പാലേരി രാമനിലയത്തില്‍ ടി.എം നളിനി (83) അന്തരിച്ചു.
വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപികയായിരുന്നു. ഏതാനും മാസങ്ങളായി വാര്‍ധക്യസഹജ രോഗങ്ങളാല്‍ കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ മിനി (റിട്ട. അധ്യാപിക, മലയമ്മ യുപി സ്‌കൂള്‍, അജയ് കുമാര്‍ (വൈസ് പ്രിന്‍സിപ്പല്‍, കോഴിക്കോട് ജെഡി ടി ഇസ്ലാം ഐ ടി സി), പ്രസാദ് (മാനേജര്‍, ദേശാഭിമാനി യൂണിറ്റ്, പാലക്കാട്). മരുമക്കള്‍ ശിവശങ്കരന്‍ ചാത്തമംഗലം (റിട്ട. പോസ്റ്റല്‍ സര്‍വീസ്), ശ്രീകല (അധ്യാപിക, വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ശ്രീകല (പ്രിയ, ജെഡിടി പബ്ലിക് സ്‌കൂള്‍, കോഴിക്കോട്).
സഹോദരങ്ങള്‍ ദാമോദര വാരിയര്‍, ഇന്ദുചൂഢന്‍ വാരിയര്‍, രമ വാരസ്യാര്‍, പരേതരായ ശാരദാ വാരസ്യാര്‍, പത്മിനി വാരസ്യാര്‍, രാധാകൃഷ്ണന്‍ വാരിയര്‍, ചന്ദ്രികാ വരസ്യാര്‍, രാജശ്രീ വാരസ്യാര്‍.
T.M. Nalini, wife of late V.V. Dakshinamoorthy, passed away at Paleri Ramanilayam






























.jpg)
