പേരാമ്പ്ര: പേരാമ്പ്രയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇന്ന് വെകുന്നേരം 3 മണിയോട് കൂടിയാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയത്. പേരാമ്പ്ര ബൈപ്പാസ് റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് കാറുകള്‍ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാന്‍ വന്‍ അപകടം ഒഴിവായി. പെട്ടെന്നുണ്ടായ കാറ്റില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണത് വലിയ ഭീതി പരത്തി.
ഇവിടെ പലയിടങ്ങളിലും മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വൈദ്യുതി പോസ്റ്റുകള്‍ തകരുകയും കമ്പികള്‍ പൊട്ടിവീഴുകയും ചെയ്തതോടെ മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ചെമ്പ്ര റോഡിലെ കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകള്‍ പാറി റോഡിന് മറുവശത്ത് പതിച്ചു.
കൂടാതെ പേരാമ്പ്ര ബസ് സ്റ്റാന്റിന് മുന്‍പിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യാത്രികന്‍ ശക്തമായ കാറ്റില്‍ പെട്ട് സ്‌കൂട്ടറോടെ റോഡില്‍ മറിഞ്ഞു വീണു. പരിക്ക് സാരമുള്ളതല്ല.


Content Highlight: Strong winds and rain in Perambra; extensive damage





































.jpg)
