പേരാമ്പ്ര: പത്ത് ദിവസത്തെ അനശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചപ്പോള്‍ നാടെങ്ങും ആഘോഷതിമിര്‍പ്പില്‍. മുഖ്യമന്ത്രിക്കായി മൂന്ന് പേരുടെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും ആഗ്രഹിച്ചത് വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു. സതീശനായി നാടെങ്ങും പ്രകടനങ്ങളും നടന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ അണികളെ ആകെ ആശങ്കയിലാക്കിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ തര്‍ക്കങ്ങള്‍ തുടര്‍ന്നതോടെ മറ്റുള്ളവരില്‍ നിന്നുള്ള പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പ്രവര്‍ത്തകര്‍ ഇന്നത്തെ പ്രഖ്യാപനത്തോടെ ആവേശഭരിതരായിരിക്കയാണ്.
പേരാമ്പ്ര, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, വെള്ളിയൂര്‍, പാലേരി, അരിക്കുളം, ചക്കിട്ടപ്പാറ, തുറയൂര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്ത് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രകടനത്തിന് സി.പി.എ അസീസ്, ആര്‍.കെ.മുനിര്‍, രാജന്‍ മരുതേരി , മിനി വട്ടക്കണ്ടി, മനോജ് ആവള, കെ.മധു കൃഷ്ണന്‍, ടി.പി.ചന്ദ്രന്‍, മൂസ കോത്തമ്പ്ര, മനോജ് എടാണി, കെ.പി.യുസഫ്, സുരേഷ് വാളൂര്‍, ചിത്ര രാജന്‍, ലതിക വിനോദ് , പി.എം പ്രകാശന്‍, എസ്.സുനന്ദ്, അര്‍ജുന്‍കറ്റയാട്ട്, വി.വി ദിനേശന്‍, ശിഹാബ് കന്നാട്ടി, പി.ടി അഷറഫ്, കെ.സി രവീന്ദ്രന്‍, സായൂജ് അമ്പല കണ്ടി, ലതിക വിനോദ് ,ചിത്ര രാജന്‍, ഗിരിജ ശശി എന്നിവര്‍ നേതൃത്വം നല്‍കി.
നടുവണ്ണൂരില്‍ നടന്ന പ്രകടനത്തില്‍ കെ. രാജീവന്‍, ടി. നിസാര്‍, കെ. ബാലന്‍, എ.ഒ.കെ ജലീല്‍, അജ്മല്‍, മുഹമ്മദ് വാഴത്താന്‍ കണ്ടി, അക്ബറലി കൊയമ്പ്ര, ഷൈജ മുരളി, സി.എം ഉമ്മര്‍കോയ, ലത്തീഫ്, സത്യനാഥന്‍, എ.പി ഷാജി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
ചെറുവണ്ണൂരില്‍ നടന്ന പ്രകടനത്തില്‍ എന്‍.കെ സുരേന്ദ്രന്‍, പി.കെ മൊയ്തീന്‍, ബി.ബി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗങ്ങളായ നിഷ മലയില്‍, കെ സ്വപ്‌ന, ബാസിൽ പാലിശ്ശേരി, കുഞ്ഞമ്മത് പാലിശ്ശേരി, ആര്‍.പി ഷോബിസ്, എന്‍.ടി ഷിജിത്ത് തുടങ്ങിയവര്‍ നേതൃത്വം.


മേപ്പയ്യൂരില്‍ നടന്ന പ്രകടനത്തില്‍ ഇ. അശോകന്‍, കെ.പി രാമചന്ദ്രന്‍, പി.കെ അനീഷ്, പറമ്പാട്ട് സുധാകരന്‍, കമ്മന അബ്ദുറഹിമാന്‍, കെ.പി വേണുഗോപാല്‍, ടി.കെ.എ ലത്തീഫ്, മുജീബ് കോമത്ത്, കെ.എം.എ അസീസ്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.കെ. അബ്ദുറഹിമാന്‍, മുഹമ്മദ് ചാവട്ട്, സി.എം ബാബു, സി.പി നാരായണന്‍, ഷബീര്‍ ജന്നത്ത്, ഷര്‍മിന കോമത്ത്, ആത്തേരി കമല, രാജേഷ് കൂനിയത്ത്, എം.കെ ഫസലുറഹ്‌മാന്‍, റിഞ്ചു രാജ്, സുരേഷ് മുന്നോടി നേതൃത്വം നല്‍കി.
നൊച്ചാട് നടന്ന പ്രകടനത്തില്‍ എ.വി സന്തോഷ്, പി.സി സിറാജ്, സി.കെ അജീഷ്, ടി.ടി. സലാം, പനോട്ട് അബൂബക്കര്‍, ഹംസ മാവിലാട്ട്, എ.വി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlight: V.D. Satheesan becomes Chief Minister; Celebrations are in full swing across the country





































.jpg)
