കീഴരിയൂര്‍ : കണ്ണോത്ത് യുപി സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കി. ചെണ്ടമേളവും വര്‍ണ്ണ ബലൂണുകളും അലങ്കാരങ്ങളും പരിപാടിക്ക് കൊഴുപ്പേകി. കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ലാഷ് മോബോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്.
മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് കെ.കെ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ ഏര്‍പ്പെടുത്തിയ സ്‌കൂള്‍ കിറ്റുകള്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷാഗ ഇല്ലത്ത് വിതരണം ചെയ്തു.
പ്രമുഖ സിനിമ, നാടക നടന്‍ മുഹമ്മദ് എരവട്ടൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കഥകളും പാട്ടുകളുമായി അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഗ്രാമ പഞ്ചായത്തംഗം തേറമ്പത്ത് കുഞ്ഞബ്ദുള്ള, എംപിടിഎ ചെയര്‍ പേഴ്‌സണ്‍ ശില്‍പകല, കെ.ഗീത, എം സുരേഷ്‌കുമാര്‍, കെ.എം സുരേഷ് ബാബു, എന്‍.ടി. കമല, പി സുഷമ, കെ പ്രഭാകര കുറുപ്പ്, സി ബിജു, കെ. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എ ശ്രീജ സ്വാഗതവും സി.കെ സ്വപ്ന നന്ദിയും പറഞ്ഞു.
Content Highlight: UP School Entrance Festival celebrated in Kannoth







































.jpg)
