പന്തിരിക്കര : സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവും ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പന്തിരിക്കര ഹൗസിംഗ് സൊസെറ്റി പ്രസിഡണ്ടുമായിരുന്ന കെ ബാലനാരായണന്റെ നിര്യാണത്തില്‍ പന്തിരിക്കര അങ്ങാടിയില്‍ സര്‍വ്വകക്ഷികളുടെ നേതൃത്ത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
പന്തിരിക്കര ഹൗസിംഗ് സൊസെറ്റി വൈസ് പ്രസിഡണ്ട് കെ.ജി രാമനാരായണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍, വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, പി.ജെ ഷാലിയ, വി.പി ഇബ്രാഹിം, ആയിലാണ്ടി ഹമീദ്, സി.പി ശ്രീധരവാര്യര്‍, പി.സി സതീഷ്, പി.ടി കുഞ്ഞിക്കേളു, ജോസുകുട്ടി ചെമ്പനോട, അരവിന്ദാക്ഷന്‍ ജാനകി വയല്‍, സന്തോഷ് കോശി തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Condolences meeting organized on the passing of K. Balanarayanan









































.jpg)
